99 പ്രശ്‌നങ്ങളും, എന്റെ ഒരു പരിഹാരവും.. ദൈവത്തിന്റെ കോടതിയില്‍..; സുരേഷ് ഗോപിയുടെ മകന്‍ മാധവിന്റെ പോസ്റ്റ് ചർച്ചയാകുന്നു

സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ ഇളയ മകന്‍ മാധവ് സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം വൈറലാകുന്നു. തന്നെ ചേര്‍ത്തുപിടിച്ച് അച്ഛന്‍ കവിളില്‍ കടിക്കുന്നൊരു ചിത്രമാണ് മാധവ് സുരേഷ് പങ്കുവച്ചിരിക്കുന്നത്. ”99 പ്രശ്‌നങ്ങളും എന്റെ ഒരു പരിഹാരവും” എന്നാണ് ചിത്രത്തിനൊപ്പം മാധവ് കുറിച്ച ക്യാപ്ഷന്‍.

ദൈവത്തിന്റെ കോടതിയില്‍ ചിലര്‍ക്കുള്ളത് ബാക്കിയുണ്ട് എന്ന ഒരുവരി കൂടി മാധവ് കുറിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍, സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് കുടുംബത്തില്‍ നിന്നും താരത്തെ പിന്തുണച്ച് ഒരാള്‍ എത്തുന്നത്.

വിമര്‍ശകര്‍ക്കുള്ള സുരേഷ് ഗോപിയുടെ കുടുംബത്തിന്റെ മറുപടിയാണ് മാധവിന്റെ ഈ ചിത്രം എന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെ സിനിമാ രംഗത്ത് നിന്നും ബാബുരാജ്, പൊന്നമ്മ ബാബു, മേജര്‍ രവി, ജ്യോതികൃഷ്ണ, ബീന ആന്റണി, സാധിക വേണുഗോപാല്‍ തുടങ്ങിയവര്‍ സുരേഷ് ഗോപിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

Read more

സുരേഷ് ഗോപിയുടെ നാല് മക്കളില്‍ ഇളയ മകനാണ് മാധവ്. ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയില്‍ അതിഥി വേഷത്തിലാണ് മാധവ് അഭിനയത്തില്‍ അരങ്ങേറ്റം നടത്തുന്നത്. വിന്‍സന്റ് സെല്‍വ സംവിധാനം ചെയ്യുന്ന ‘കുമ്മാട്ടിക്കളി’ എന്ന ചിത്രത്തിലൂടെ നായകനായി എത്തുകയാണ്.