ഏകാന്തമായ പോരാട്ടങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കിയതിന് നന്ദി; ക്രിസ്റ്റഫറിന്റെ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് മമ്മൂട്ടി

വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയോടെയാണ് ഒടുവില്‍ കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തത്. വന്‍വരവേല്‍പ്പാണ് സിനിമയ്ക്ക് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഈ അവസരത്തില്‍ സിനിമ ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി അറിയിക്കുകയാണ് മമ്മൂട്ടി.

ക്രിസ്റ്റഫറിലെ ഒരു സ്റ്റില്‍ പങ്കുവച്ചു കൊണ്ടായിരുന്നു മമ്മൂട്ടിയുടെ നന്ദി പ്രകടനം. ‘ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിന് ലഭിച്ച എല്ലാ അംഗീകാരങ്ങള്‍ക്കും നന്ദി. സമകാലിക പ്രസക്തിയുള്ള ഈ കഥയും അതിലെ നായകന്റെ ഏകാന്തമായ പോരാട്ടങ്ങളും നിങ്ങള്‍ മനസ്സിലാക്കിയതില്‍ സന്തോഷം’, എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റഫര്‍. യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന സിനിമയാണ്. അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍. വിനയ് റായ് ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

Read more

ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്‌സിങ് രാജകൃഷ്ണന്‍ എം ആര്‍, സൗണ്ട് ഡിസൈന്‍ നിധിന്‍ ലൂക്കോസ്, കളറിസ്റ്റ് ഷണ്‍മുഖ പാഡ്യന്‍, ഡി ഐ മോക്ഷ പോസ്റ്റ്, പിആര്‍ഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, സ്റ്റില്‍സ് നവീന്‍ മുരളി, ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍ എന്നിവരാണ് ക്രിസ്റ്റഫറിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.