മമ്മൂട്ടിയുടെ ആഡംബര വസതി ആരാധകര്‍ക്കായി തുറന്നു കൊടുക്കുന്നു. കൊച്ചി പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ വീട്ടില്‍ ഇനി ആരാധകര്‍ക്കും താമസിക്കാം. അത്യാഡംബര സൗകര്യങ്ങളോട് കൂടിയുള്ളതാണ് ഈ വീട്. നാല് വര്‍ഷം മുമ്പ് വരെ സകുടുംബം മമ്മൂട്ടി ഇവിടെയാണ് കഴിഞ്ഞിരുന്നത്. റിനോവേഷന്‍ നടത്തി മമ്മൂട്ടി ഹൗസ് കഴിഞ്ഞ ദിവസം മുതല്‍ അതിഥികള്‍ക്ക് തുറന്നുനല്‍കി.
വെക്കേഷന്‍ എക്സ്പീരിയന്‍സ് എന്ന ഗ്രൂപ്പാണ് മമ്മൂട്ടിയുടെ വീട്ടിലെ താമസത്തിന് സൗകര്യമൊരുക്കുന്നത്. ഇവിടെ സ്റ്റേക്കേഷനായുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
പിന്നീട് വൈറ്റില ജനതയില്‍ അംബേലിപ്പാടം റോഡില്‍ പുതിയ വീട് പണിതതോടെ കുടുംബം അങ്ങോട്ടേയ്ക്ക് താമസം മാറി. മമ്മൂട്ടി ജീവിതത്തില്‍ നല്ലൊരു പങ്കും ചെലവഴിച്ച വീടാണ് പനമ്പിള്ളിയിലേത്.
താരത്തിന്റെ ആരാധകര്‍ക്ക് ഇന്നും സുപരിചിതം കെസി ജോസഫ് റോഡിലെ ഈ വീടാണ്. ഇവിടെ നിന്ന് വൈറ്റില, അമ്പേലിപ്പാടം റോഡിലെ പുതിയ വീട്ടിലേക്ക് കുടുംബവുമൊത്ത് താരം മാറിത്താമസിച്ചിട്ട് കുറച്ച് വര്‍ഷങ്ങളായതേയുള്ളൂ. മമ്മൂട്ടി വീട് മാറിയെങ്കിലും മമ്മൂട്ടിപ്പാലവും മമ്മൂട്ടിയുടെ വീടുമൊക്കെ കാണാനായി ആരാധകരെത്തുന്നത് പനമ്പിള്ളി നഗറിലേക്കാണ്.
2008 മുതല്‍ 2020 വരെ മമ്മൂട്ടി കുടുംബവുമൊത്ത് താമസിച്ചത് ഇവിടെയാണ്. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥ മോശമാണ് എന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നടന് ക്യാന്‍സര്‍ ബാധിച്ചു, ശ്വാസതടസം എന്നിങ്ങനെയുള്ള പ്രചാരണങ്ങളാണ് നടന്നത്. എന്നാല്‍ താരത്തോട് അടുത്തവൃത്തങ്ങള്‍ ഈ വാര്‍ത്തകള്‍ തള്ളിയിരുന്നു.