ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

അനാർക്കലി മരിക്കാർ, അൽത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനോദ് ലീല സംവിധാനം ചെയ്യുന്ന ‘മന്ദാകിനി’യുടെ ട്രെയ്‌ലർ പുറത്ത്.

May be an image of 2 people and text

സംവിധായകനും സഹനടനുമായി തിളങ്ങിയ അൽത്താഫ് ആദ്യമായി നായകനായി എത്തുന്ന ചിത്രം കൂടിയാണ് മന്ദാകിനി. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

കോമഡി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത് എന്നാണ് ട്രെയ്‌ലറിൽ നിന്നുള്ള സൂചനകൾ. ഗണപതി, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, അജയ് വാസുദേവ്, ജാഫർ ഇടുക്കി, ജൂഡ് അന്താണി ജോസഫ്, ജിയോ ബേബി തുടങ്ങീ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഷിജു. എം. ഭാസ്കറിന്റെതാണ് കഥ. ബിബിന് അശോക് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഷിജു എം ഭാസ്കർ തന്നെയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഈ വർഷം പകുതിയോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ബിനു നായർ, ചിത്രസംയോജനം- ഷെറിൽ, കലാസംവിധാനം- സുനിൽ കുമാരൻ, വസ്ത്രാലങ്കാരം- ബബിഷ കെ രാജേന്ദ്രൻ, മേക്കപ്പ്- മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനർ-സൗമ്യത വർമ്മ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ-ആന്റണി തോമസ്, മനോജ്‌, സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര, പോസ്റ്റർ ഡിസൈൻ-ഓൾഡ് മങ്ക്സ്, മീഡിയ കോഡിനേറ്റർ-ശബരി, പി ആർ ഒ-എ എസ് ദിനേശ്.

Read more