മലയാളത്തിലെ ക്ലാസിക് ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. ഇന്നും കേരളത്തില്‍ ഏറെ ആരാധകരുള്ള ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം നാഗവല്ലി ഡമ്മിയെ വെട്ടുന്നതായിരുന്നു. ഈ ആശയം സംവിധായകന് ഫാസിലിന് ലഭിച്ചത് സുരേഷ് ഗോപിയില്‍ നിന്നുമാണെന്ന് സംവിധായകന് ബി. ഉണ്ണികൃഷ്ണന്.
പ്രസ് മീറ്റില്‍ സംസാരിക്കവെയാണ് സംവിധായകന് ഇക്കാര്യം പറഞ്ഞത്. ”മണിച്ചിത്രത്താഴ് ക്ലൈമാക്സിനെ കുറിച്ച് വലിയ ആശയക്കുഴപ്പം ഉണ്ടായപ്പോള്‍ ഏറ്റവും ഗംഭീരമായ ഒരു സജഷന്‍ അതില്‍ കൊടുത്തത് സുരേഷ് ഗോപിയാണ് എന്ന് ഫാസില്‍ സര് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്.”
”എങ്ങനെ ക്ലൈമാക്സ് എക്സിക്യൂട്ട് ചെയ്യണം എന്ന് ആശയക്കുഴപ്പത്തില്‍ ഇരുന്നപ്പോള്‍ സുരേഷ് ഗോപിയാണ് പറഞ്ഞത് നമുക്ക് അതൊരു ഡമ്മി ഇട്ട് അത് മറിച്ചിട്ട് ചെയ്യാമെന്ന്. സുരേഷ് ഗോപി പറഞ്ഞ കാര്യം വളരെ ആവേശത്തോടെ സന്തോഷത്തോടെയും ഫാസില്‍ സാര്‍ സ്വീകരിക്കുകയായിരുന്നു” എന്നാണ് സംവിധായകന് പറഞ്ഞത്.
മലയാളത്തിലെ ചില നടീ-നടന്മാര് ബുദ്ധിമുട്ടുണ്ടാക്കുന്നവെന്നും എഡിറ്റിംഗ് ഘട്ടത്തില്‍ പോലും അനാവശ്യ കൈകടത്തലുകള്‍ നടത്തുന്നുവെന്ന് പറയുന്നതിനിടെയാണ് സംവിധായകന് ഇക്കാര്യം പറഞ്ഞത്. ”ഇപ്പോഴും നമ്മളെല്ലാം നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നവരാണ്.”
Read more
”പക്ഷേ ഒരു എഡിറ്റ് ആരാണ് ലോക്ക് ചെയ്യേണ്ടത് എന്നുള്ളത് വലിയ വിഷയമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. ഞങ്ങള്‍ ആരെയെങ്കിലും എഡിറ്റ് ചെയ്യുന്നത് കാണിക്കുമെങ്കില്‍ അത് നിര്‍മ്മാതാവിനെ മാത്രമായിരിക്കുമെന്ന് ഇവിടെ അറിയിക്കുകയാണ്” എന്നും ഇതിനൊപ്പം ബി. ഉണ്ണികൃഷ്ണന് പറഞ്ഞു.