'മഞ്ഞുമ്മൽ ബോയ്‌സ്' റഷ്യയിലെ ചലച്ചിത്ര മേളയിലേക്ക്; കിനോബ്രാവോ ഫിലിം ഫെസ്റ്റിവൽ ഇടംനേടിയ ആദ്യ മലയാള ചിത്രം

മലയാള സിനിമയിൽ 2024 ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു മഞ്ഞുമ്മൽ ബോയ്‌സ്. ഇനി റഷ്യയിലെ കിനോബ്രാവോ ഫിലിം ഫെസ്റ്റിവലിലേക്കാണ് ഈ മലയാള ചലച്ചിത്രം മത്സരിക്കാൻ ഒരുങ്ങുന്നത്. മേളയിൽ ഇടം നേടിയ ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും മഞ്ഞുമ്മൽ ബോയ്സിനുണ്ട്.

അതേസമയം സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ നടക്കുന്ന മത്സരത്തിൽ പായൽ കപാഡിയയുടെ കാൻ ഗ്രാൻഡ് പ്രിക്‌സ് ജേതാവായ ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, എസ്എസ് രാജമൗലിയുടെ ആർആർആർ എന്നിവയും പ്രദർശിപ്പിക്കുന്നുണ്ട്. റഷ്യയിലെ സോചിയിലാണ് മേള. മേളയുടെ റെഡ് കാർപെറ്റ് പ്രദർശനത്തിനമാണ് മഞ്ഞുമ്മൽ ബോയ്സിന് ആദ്യം നടക്കുക. സെപ്റ്റംബർ 30നാണ് ഇത്.

ഒക്ടോബർ 1ന് മേളയിലെ പ്രദർശനവും മഞ്ഞുമ്മൽ ബോയ്‌സിന് ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുണ്ട്. പ്രധാനപ്പെട്ട ചലച്ചിത്രമേളകളിൽ ഒന്നാണ് കിനോബ്രാവോ. മേളയിൽ ബോക്‌സ് ഓഫീസുകളിൽ ഒന്നാമതെത്തിയ സിനിമകൾ കൊണ്ടുവരികയും റഷ്യൻ, അന്തർദേശീയ മേഖലകളിൽ ആ സിനിമകൾ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് മേളയുടെ ലക്ഷ്യം.

Read more