'ചാര്‍ലി'ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ 'നായാട്ട്'; ഫസ്റ്റ്‌ലുക്ക്

സൂപ്പര്‍ ഹിറ്റ് ചിത്രം “ചാര്‍ലി”ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന “നായാട്ട്” ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായികയാവുന്നത്. പ്രവീണ്‍ മൈക്കള്‍ എന്ന കഥപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്.

“ചിലപ്പോള്‍ വേട്ടക്കാരന്‍ ഇരയായി മാറും” എന്ന് ചിത്രത്തിന്റെ ടാഗ് ലൈന്‍ പോലെ തോന്നിപ്പിക്കുന്ന വാചകവും പോസ്റ്റര്‍ പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ജോജുവിന്റെ ഹിറ്റ് സിനിമ ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് ചിത്രത്തിന്റെ രചന. അനില്‍ നെടുമങ്ങാട്, യമ തുടങ്ങിയവരും പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

https://www.facebook.com/KunchackoBoban/posts/1747326088753188

ഷൈജു ഖാലിദ് ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.വിഷ്ണു വിജയ് ആണ് സംഗീതം ഒരുക്കുന്നത്. അന്‍വര്‍ അലി ഗാനരചന. സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം.

Read more

കൊടൈക്കനാല്‍, വട്ടവട, മൂന്നാര്‍, കൊട്ടക്കാംബൂര്‍ എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍. ഇനി പതിനഞ്ച് ദിവസത്തെ ഷൂട്ട് മാത്രമാണ് ചിത്രത്തിന് ബാക്കിയുള്ളത്. ഈ മാസം അവസാനത്തോടെ എറണാകുളത്ത് ചിത്രീകരണം പുനരാരംഭിക്കും.