മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ എത്തിയ ‘ഫീനിക്‌സ്’ ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്ക് മികച്ച പ്രതികരണം. സുരേഷ് ഗോപി-ബിജു മേനോന്‍ ചിത്രം ‘ഗരുഡന്’ ശേഷം മിഥുന്റെ തിരക്കഥയില്‍ തിയേറ്ററിലെത്തിയ അടുത്ത ചിത്രമാണ് ഫീനിക്‌സ്. ഗരുഡന് പിന്നാലെ ഫീനിക്‌സും വിജയത്തിലേക്ക് കുതിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍.
ഇന്നലെ ഫീനിക്‌സിന്റെ ഒരു പ്രീമിയര്‍ ഷോ കൊച്ചിയില്‍ സംഘടിപ്പിച്ചിരുന്നു. തിയേറ്ററില്‍ തന്നെ കാണേണ്ട മികച്ച ഹൊറര്‍ ത്രില്ലറാണ് ഫീനിക്‌സ് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ”അതിഗംഭീരമായ ആദ്യ പകുതി. ഗംഭീര മേക്കിംഗ്, എല്ലാവരും 100 ശതമാനം പരിശ്രമിച്ച ചിത്രം, സാം സി.എസിന്റെ ഗംഭീര സംഗീതം” എന്നാണ് ഒരു പ്രേക്ഷകന്റെ ട്വീറ്റ്.
#Phoenix terrific first half ❤️🔥❤️🔥
Heavy Making 👌🏻
100% Effort from All 👌🏻👌🏻@SamCSmusic man what the hell you have done 🥵🔥— Unni Rajendran (@unnirajendran_) November 15, 2023
”ആദ്യം തന്നെ എടുത്ത് പറയേണ്ടത് സിനിമയുടെ ടെക്‌നിക്കല്‍ സൈഡ് ആണ് എന്ത് കിടു ആയിട്ടാണ് ചെയ്ത് വച്ചേക്കുന്നത്. ഫസ്റ്റ് ഹാഫില്‍ ഉള്ള നൈറ്റ് സീന്‍സ് ഒക്കെ ഹൊറര്‍ എലമെന്റ്‌സ് കുറവാണേലും ഉള്ളത് എല്ലാം തന്നെ കിടു ആയിരുന്നു. രണ്ടാം പകുതിയില്‍ കടയിലേക്ക് വരുമ്പോള്‍ ഇമോഷണല്‍ നല്ല രീതിയില്‍ തന്നെ സിനിമ കാണുന്നവര്‍ക്ക് കണക്ട് ചെയ്യാന്‍ സാധിക്കുന്നുണ്ട് അത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും.”
#Phoenix – A superb first half with horror elements, twists, and followed by a good later half with romantic elements. The technical department is top-notch 👏 Another good writing from Midhun. @SamCSmusic nailed it. Choose a theatre with good screen and sound quality 👏…
— Southwood (@Southwoodoffl) November 15, 2023
”അഭിനയത്തിലേക്ക് വന്നാല്‍ അജു വര്‍ഗീസ്, ചന്തുനാഥ്, കുട്ടികള്‍ എല്ലാരും കിട്ടിയ റോള്‍ മികച്ചതാക്കി. ഓവര്‍ ഓള്‍ ഒട്ടും ലാഗ് ഇല്ലാതെ ഫാമിലിയായി തിയേറ്ററില്‍ കാണാന്‍ പറ്റുന്ന ഒരു സിനിമ തന്നെയാണ് ഫീനിക്‌സ്” എന്നാണ് ഒരാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
”ഹൊറര്‍ എലമെന്റുകളുള്ള മികച്ച ആദ്യ പകുതി, അടുത്ത പകുതിയില്‍ റൊമാന്റിക് എലമെന്റുകള്‍. ടെക്‌നിക്കല്‍ സൈഡ് വളരെ മികച്ചത്. മിഥുന്റെ മറ്റൊരു മികച്ച തിരക്കഥ. സാം സി.എസിന്റെ മികച്ച സംഗീതം..” എന്നാണ് മറ്റ് ചില അഭിപ്രായങ്ങള്‍.
#Phoenix First Half – Seems Like One of the Finest Horror Movies of Mollywood is Loading @SamCSmusic 👏🏻👏🏻👏🏻 pic.twitter.com/9OXUetNJmn
— MovieZone (@MovieZoneIN) November 15, 2023
വിഷ്ണു ഭരതനാണ് ഫീനിക്‌സ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. അനൂപ് മേനോന്‍, ഡോ. റോണി രാജ്, അജി ജോണ്‍, അജിത് തലപ്പിള്ളി, ആശ അരവിന്ദ്, നിജിലാ. കെ ബേബി, സിനി ഏബ്രഹാം, ജെസ് സ്വീജന്‍, അബ്രാം രതീഷ്, ആവണി എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. ഫ്രണ്ട് റോ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.