'ചുമ്മാ ഒരു കറന്റ് പോകുന്നതൊക്കെ മരണം തൊട്ടുമുന്നില്‍ വന്നുനില്‍ക്കുന്ന ജാതി അനുഭവമാക്കി മാറ്റുന്നുണ്ട് ,എന്ത് ക്രൂരനാണെടോ താന്‍ ??'

മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ അഞ്ചാം പാതിരാ പ്രശംസകള്‍ ഏറ്റുവാങ്ങി തിയേറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ മറ്റൊരു വലിയ ഹിറ്റായും ചിത്രം മാറുന്നു. സിനിമയെയും സംവിധായകനെയും അഭിനന്ദിച്ചു കൊണ്ടുള്ള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ദേവ്രാജ് ദേവന്‍: ഇതുവരെ ആവറേജ് ബിലോ ആവറേജ് പടങ്ങള്‍ ചെയ്തു പോന്നിരുന്ന ഒരു സംവിധായകന്‍ ഒറ്റ സിനിമയില്‍ കൂട്ടം പിരിഞ്ഞ് വേറിട്ട് മാറി നടക്കുന്ന അപൂര്‍വസുന്ദരമായ കാഴ്ച്ച കൂടെയാണ് “”അഞ്ചാം പാതിരാ””

“”മിഥുന്‍ മാനുവല്‍ തോമസ്”” ഞാന്‍ അധികമൊന്നും കാണാത്ത , പ്രതീക്ഷിക്കാത്ത ആ പേരിനെ കുറിച്ചുള്ള സകല ധാരണകളും പുള്ളി തന്നെ കീഴ്‌മേല്‍ മറിച്ചിട്ട് കളഞ്ഞ്..

(എന്റെ ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞതാണ്, ” പണ്ടുമുതലേ ത്രില്ലര്‍ സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം എന്ന് മറ്റു സിനിമകള്‍ ചെയ്ത് പോയതാണെന്ന്”” താങ്കള്‍ പറഞ്ഞതായി.. അങ്ങനെയെങ്കില്‍ ത്രില്ലര്‍ സിനിമകള്‍ക്ക് ഏറെ ക്ഷാമം നിലനില്‍ക്കുന്ന മലയാളത്തില്‍ ഇങ്ങള് ഒരൊന്നൊന്നര പൊളി പൊളിക്കും അതുറപ്പാണ്

കട്ട വെയ്റ്റിങ്)

കഥ പറഞ്ഞു തുടങ്ങുന്നിടത്തുന്ന് തന്നെ പുതിയ നിങ്ങളെ എനിക്ക് ബോധിച്ച് അവിടുന്നങ്ങോട്ട് നിങ്ങളതിന്റെ ഗ്രാഫ് താഴാതെ രണ്ടര മണിക്കൂര്‍ നിലനിര്‍ത്തിയതിന് പടം തീരുമ്പോ ഉയര്‍ന്ന കയ്യടികളുടെ കൂട്ടത്തില്‍ ഉച്ചത്തില്‍ തന്നെ ഞാനും കൂടെ കൂടിയിട്ടുണ്ട്.

സ്വന്തം എഴുത്തില്‍ അത്രയേറെ കയ്യടക്കത്തോടെ മികച്ച മേയ്ക്കിങ് ക്വാളിറ്റിയില്‍ ചെയ്‌തെടുത്ത “”അഞ്ചാം പാതിരാ”” യില്‍ എടുത്തുപറയേണ്ട ആദ്യപേര് നിങ്ങളുടെ ആവുന്നതും അതുകൊണ്ടാണ്.

സിനിമയിലേക്ക് വരുമ്പോ ത്രില്ലര്‍ സിനിമകളില്‍മുന്‍പും കണ്ടുശീലിച്ച സ്ഥിരം ക്‌ളീഷേ ലൈനുകളില്‍ കൂടിയൊക്കെത്തന്നെയാണ് അഞ്ചാം പാതിരായും പോകുന്നതെങ്കിലും മികച്ച കാസ്റ്റിങിലൂടെയും പ്രകടനങ്ങളിലൂടെയും പിന്‍ബലത്തില്‍ സിനിമ ഏറെ മുന്നില്‍ നില്‍ക്കുന്നു.

പാരലല്‍ ആയി ഒരേസമയം രണ്ടും മൂന്നും കാര്യങ്ങള്‍ വരുന്നിടത്തുപോലും ഒട്ടും കണ്‍ഫയൂഷനടിപ്പിക്കാതെ പാളിപോവാതെ സിനിമയെ മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്

ഉദ്ദേശിക്കുന്നതിനപ്പുറം ഔട്ട് തരാന്‍ കെല്‍പുള്ള ടീമിന്റെ തോളെ കയ്യിട്ടത് സിനിമയുടെ മൊത്തത്തിലുള്ള ലെവല്‍ തന്നെ മാറ്റുന്നു. അനാവശ്യമായൊരു സീന്‍പോലുമില്ലാത്ത സൈജു ശ്രീധറിന്റെ ഷാര്‍പ്പ് ക്രിസ്റ്റല്‍ കട്ട്‌സ് സിനിമയെ അത്രയേറെ ത്രില്ലിങ്ങും എന്‍ഗേജിങ്ങും ആക്കി നിലനിര്‍ത്തുന്നു. ക്‌ളീഷേകളില്ലാതെ കൊച്ചിയെ മനോഹരമായി ഷൈജു ഖാലിദിന്റെ കാമറചെയ്തുവച്ചിട്ടുണ്ട് പ്രത്യേകിച്ചും രാത്രി .

സിനിമ വലിയതോതില്‍ കാഴ്ച്ചക്കാരന്റെ ലോജിക്കുകളുടെ കോളറിന് പിടിക്കാത്തതുകൊണ്ട് തന്നെ ഭയം ഉണ്ടാക്കാനായി കാമറകൊണ്ടുള്ള പ്രത്യേക ഗിമ്മിക്കുകളൊന്നുമില്ല. കണ്ണിങ് ആയ ബാക് ഗ്രൗണ്ട് സ്‌കോറില്‍ സുഷിന്‍ ശ്യാം ആസ് യൂഷ്വല്‍ ഞെട്ടിക്കുന്നു. സീന്‍സ് പെട്ടന്ന് സിനിമയുടെ ടോട്ടല്‍ മൂഡിലോട്ട് ബ്രില്ലിയന്റലി കണക്ട് ചെയ്യിക്കപെടുന്നുണ്ട്. ചുമ്മാ ഒരു കറന്റ് പോകുന്നതൊക്കെ മരണം തൊട്ടുമുന്നില്‍ വന്നുനില്‍ക്കുന്ന ജാതി അനുഭവമാക്കി മാറ്റുന്നുണ്ട് പുള്ളി. എന്ത് ക്രൂരനാണെടോ താന്‍ ??

കൊച്ചി നഗരത്തില്‍ നടക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ സീരിയല്‍ കൊലപാതകങ്ങളും അനുബന്ധ പൊലീസ് അന്വേഷണവും പ്രമേയമായ സിനിമയില്‍ ക്രിമിനോളജിസ്‌റ് അന്‍വര്‍ ആയി വേഷമിട്ട കുഞ്ചാക്കോബോബന്‍ മികച്ച പെര്‍ഫോമന്‍സ് കൊണ്ട് കയ്യടി നേടുമ്പോള്‍ സിറ്റി പൊലീസ് കാതറിന്‍ ആയി വരുന്ന ഉണ്ണിമായ പതിവ് മുഖങ്ങളില്‍ നിന്ന് മാറിയുള്ള ഫ്രഷ്നസ്സ് തരുന്നു. ജാഫര്‍ ഇടുക്കി ഞെട്ടിച്ചുകൊണ്ട് ഉള്ളില്‍ തൊടുന്നു.

അഭിനയിച്ച ആരെയും മോശം പറയാനില്ല. ചുമ്മാ എന്തേലും കാണിച്ച് മനുഷ്യനെ പേടിപ്പിക്കുകയോ അവസാനത്തില്‍ ബലൂണിലെ കാറ്റഴിച്ച് വിടുമ്പോളോലൊരു ക്‌ളൈമാക്‌സില്‍ കൊണ്ട് ചെന്ന് നിര്‍ത്തുകയോ ചെയ്യുന്നില്ല അഞ്ചാം പാതിരാ.

ടില്‍ എന്‍ഡ് “”സീറ്റ് എഡ്ജ് എക്‌സ്പീരിയന്‍സ്”” അതുറപ്പ് തരുന്നു. അതാണ് രാക്ഷസനും മെമ്മറീസുമൊക്കെ കണ്ടവരെ കൊണ്ട് ഈ സിനിമ മടികൂടാതെ കയ്യടിപ്പിക്കുന്നതും.

പേരുകളോടിഷ്ടം

മിഥുന്‍ മാനുവല്‍ തോമസ്

ഷൈജു ഖാലിദ്

സുഷീന്‍ ശ്യാം

സൈജു ശ്രീധര്‍

കുഞ്ചാക്കോ ബോബന്‍

ജാഫര്‍ ഇടുക്കി

ഉണ്ണിമായ