'നെഞ്ചിലേഴു നിറമായ് വിരിയും'; കണ്ണു നനയിച്ച് 'മിഷന്‍ സി'യിലെ ആദ്യ ഗാനം, ശ്രദ്ധ നേടുന്നു

അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത “മിഷന്‍-സി” ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. “നെഞ്ചിലേഴു നിറമായ്” എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സുനില്‍ ജി ചെറുകടവ് എഴുതി, പാര്‍ത്ഥസാരഥി സംഗീതം പകര്‍ന്ന ഗാനം വിജയ് യേശുദാസ് ആണ് ആലപിച്ചത്.

എം സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മീനാക്ഷി ദിനേശ് ആണ് നായിക. “പൊറിഞ്ചു മറിയം ജോസ്” എന്ന ചിത്രത്തില്‍ നൈല ഉഷയുടെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് മിഷന്‍-സി.

മേജര്‍ രവി, ജയകൃഷ്ണന്‍, കൈലാഷ്, ഋഷി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ടെററിസ്റ്റുകള്‍ ബന്ദികളാക്കിയ ഓടിക്കൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് ബസ്സും അതില്‍ കുടുങ്ങിപ്പോയ ഒരു കൂട്ടം വിദ്യാര്‍ത്ഥികളും, അവരെ രക്ഷപ്പെടുത്താന്‍ എത്തുന്ന പോലീസുകാരുടെയും കമാന്റോകളുടെയും സാഹസികവും സംഘര്‍ഷഭരിതവുമായ നിമിഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

Read more

സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. റിയാസ് കെ ബദര്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി, കല-സഹസ് ബാല,മേക്കപ്പ്-മനോജ് അങ്കമാലി, വസ്ത്രാലങ്കാരം-സുനില്‍ റഹ്മാന്‍, സ്റ്റില്‍സ്-ഷാലു പേയാട്, ആക്ഷന്‍-കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-അബിന്‍, വാര്‍ത്ത പ്രചരണം-എ.എസ് ദിനേശ്, പി.ആര്‍ സുമേരന്‍.