നീരാളിയ്ക്ക് ശേഷം മോഹന്‍ലാല്‍ കായംകുളം കൊച്ചുണ്ണിയിലേയ്ക്ക്

അജോയ് വര്‍മ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന നീരാളി എന്ന സിനിമയ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്നത് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍. ഫെബ്രുവരി 10നു ശേഷം താരം കായംകുളം കൊച്ചുണ്ണിയുടെ സെറ്റില്‍ ജോയിന്‍ ചെയ്യും.

നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ അതിഥിതാരമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഇത്തിക്കരപക്കിയുടെ വേഷമാണ് ഈ ചിത്രത്തില്‍ താരം അഭിനയിക്കുക. അതേസമയം മാര്‍ച്ച് ആദ്യം രഞ്ജിത്ത് ചിത്രം ബിലാത്തിക്കഥയില്‍ അഭിനയിക്കുന്നതിനാല്‍ ഒടിയന്റെ അവസാന ഷെഡ്യൂള്‍ നീളുമെന്നും റിപ്പോര്‍ട്ടുണ്ട്.

Read more

വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ഇനി 60 ദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കിയുണ്ട്. നീരാളിയ്ക്കായി 15 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് നിര്‍മ്മാണം. രജീഷ് മിഥില സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകത്തിലും മോഹന്‍ലാലിന് അതിഥിവേഷമുണ്ട്.