ഫുട്പാത്തില്‍ കിടന്ന കടലാസ് കഷണങ്ങള്‍ പെറുക്കിമാറ്റി മോഹന്‍ലാല്‍; വൈറലായി വീഡിയോ

നടന്‍ മോഹന്‍ലാലിന്റേതായി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. വിദേശത്ത് എവിടെയോ നിന്ന് എടുത്തിട്ടുള്ളതാണ് വീഡിയോ.

കാറില്‍ നിന്നും ഇറങ്ങി വരുന്ന മോഹന്‍ലാല്‍ കാണുന്നത് ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ കടലാസ് കഷണങ്ങളാണ്. ഇത് ശ്രദ്ധയില്‍പ്പെട്ട മോഹന്‍ലാല്‍ ഒരുമടിയും കൂടാതെ ഉടന്‍ തന്നെ അവ പെറുക്കി മാറ്റുന്നത് വീഡിയോയില്‍ കാണാം. മോഹന്‍ലാലിന്റെ ഫാന്‍സ് പേജിലാണ് വീഡിയോ വന്നിരിക്കുന്നത്.


അതേസമയം, എലോണ്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ജനുവരി 26ന് തിയറ്ററിലെത്തും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

ഒറ്റയാള്‍ പോരാട്ടത്തിനാണ് മോഹന്‍ലാല്‍ തയ്യാറെടുക്കുന്നതെങ്കിലും ശബ്ദ സാന്നിദ്ധ്യമായി പൃഥ്വിരാജ്, സിദ്ദിഖ്, മഞ്ജു വാ്യര്‍ തുടങ്ങിയവരൊക്കെ ചിത്രത്തിലുണ്ട്. ജീത്തു ജോസഫിന്റെ റാമിന്റെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍.

Read more

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍, രജനീകാന്തിന്റെ ജയിലര്‍ എന്നിവയാണ് അടുത്തിടെ പ്രഖ്യാപിച്ച മോ?ഹന്‍ലാല്‍ ചിത്രങ്ങള്‍. മോഹന്‍ലാലും രജനീകാന്തും ആദ്യമായി ഒന്നിക്കുന്നു ജയിലര്‍ സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ്.