അന്ന് നീ വിവാഹത്തില്‍ അഡ്ജസ്റ്റ് ചെയ്യണം എന്നാണ് ഞാനവളോട് പറഞ്ഞത്, അവള്‍ ഒരുപാട് ഒരുപാട് അഡ്ജസ്റ്റ് ചെയ്തു, അത്രയും വേണ്ടായിരുന്നു ; തുറന്ന് പറഞ്ഞ് കല്‍പനയുടെ അമ്മ

അന്തരിച്ച നടി കല്‍പ്പനയെ കുറിച്ച് അമ്മ വിജയലക്ഷ്മിയും മകള്‍ ശ്രീമയിയും പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്. നടിയുടെ വിയോഗ ശേഷം ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അമ്മ വിജയലക്ഷ്മിയും മകള്‍ ശ്രീമയിയും മനസുതുറന്നത്.

വിവാഹജീവിതത്തില്‍ അനുഭവിച്ച വിഷമങ്ങള്‍ മാത്രമാണ് കല്‍പ്പന തന്നോട് മറച്ചുവെച്ചതെന്ന് അമ്മ വിജയലക്ഷ്മി പറയുന്നു. അതെല്ലാം കേട്ട് ഞാന്‍ വിഷമിച്ചാലോ എന്നോര്‍ത്ത് ആകാം കല്‍പ്പന പറയാതിരുന്നത്. തന്റെ ജീവിതത്തില്‍ വിവാഹ മോചനം സംഭവിച്ചാല്‍ കുടുംബത്തിന് നാണക്കേടാകുമോ എന്നൊരു പേടിയുണ്ടായിരുന്നു അവള്‍ക്ക്.

എനിക്കത് വലിയ വേദനയാകുമെന്ന് അവള്‍ ഭയന്നു. എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്. ആ കാലഘട്ടങ്ങളില്‍ നീ അഡ്ജസ്റ്റ് ചെയ്യണം എന്നാണ് ഞാനവളോട് പറഞ്ഞത്. അവള്‍ ഒരുപാട് ഒരുപാട് അഡ്ജസ്റ്റ് ചെയ്തു. അത്രയും വേണ്ടായിരുന്നു എന്ന് പിന്നീട് എനിക്ക് തോന്നിയിട്ടുണ്ട്.

Read more

ഒരു കുട്ടൂകാരി ആയിരുന്നു അമ്മ എന്നാണ് കല്‍പനയുടെം മകള്‍ ശ്രീമയി പറഞ്ഞത്. അമ്മ എന്ന് ഞാനൊരിക്കലും വിളിച്ചിട്ടില്ല. മീനു എന്നായിരുന്നു അവസാനം വരെ വിളിച്ചത്. ഒരു കുട്ടുകാരിയെ പോലെ ആയിരുന്നു എനിക്ക് അമ്മ. മിക്ക കോമഡി അഭിനേതാക്കളും വീട്ടില്‍ സീരിയസായിരിക്കുമെന്നാണ് പൊതുവെ പറയാറുളളത്. പക്ഷേ മീനുവിന്റെ കാര്യം നേരെ മറിച്ചായിരുന്നു ശ്രീമയി പറഞ്ഞു.