പേരില്‍ മാത്രമേ മാധൂരിന്നുള്ളൂ, ആളിത്തിരി കയ്പാ: 'പ്രതി പൂവന്‍കോഴി' കിടിലനെന്ന് അനശ്വര രാജന്‍

ബോക്‌സോഫീസില്‍ തരംഗം തീര്‍ത്ത് പ്രദര്‍ശനം തുടരുകയാണ് മഞ്ജു വാര്യര്‍ നായികയായെത്തിയ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം “പ്രതി പൂവന്‍കോഴി”. ചിത്രം കിടിലനാണെന്നും മഞ്ജു വാര്യര്‍ പൊളിച്ചെന്നും പറഞ്ഞെത്തിയിരിക്കുകയാണ് നടി അനശ്വര രാജന്‍.

“”പേരില്‍ മാത്രമേ മാധൂരിന്നുള്ളൂ ,ആളിത്തിരി കയ്പാ… മഞ്ജു ചേച്ചീ മാധുരി പൊളിച്ചു.. പ്രതി പൂവന്‍കോഴി കിടിലന്‍”” എന്നാണ് ഫെയ്‌സ്ബുക്കില്‍ അനശ്വര കുറിച്ചിരിക്കുന്നത്. “ഉദാഹരണം സുജാത” എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. മാധുരി എന്ന സെയില്‍സ് ഗേള്‍ ആയാണ് പ്രതി പൂവന്‍കോഴിയില്‍ മഞ്ജു വാര്യര്‍ വേഷമിട്ടത്.

Read more

സംവിധായകന്‍ റോഷന്‍ തന്നെയാണ് ആന്റപ്പന്‍ എന്ന വില്ലന്‍ റോളിലെത്തുന്നത്. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരാണ് മറ്റ് അഭിനേതാക്കള്‍. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചത്.