'ക്യൂട്ടായിട്ട് സംസാരിക്കുന്ന പെണ്ണുങ്ങള്‍ക്ക് ഞങ്ങളുടെ നാട്ടില്‍ ഒരു പേര് പറയും'; മുന്തിരി മൊഞ്ചന്‍ ടീസര്‍

യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രം മുന്തിരി മൊഞ്ചന്റെ ടീസര്‍ റിലീസ് ചെയ്തു. വളരെ രസകരമായാണ് ടീസര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് ചിത്രത്തില്‍

ഒരു ട്രെയിന്‍ യാത്രയില്‍ കണ്ടുമുട്ടുന്നവരാണ് വിവേക് വിശ്വനാഥും (മനേഷ് കൃഷ്ണന്‍) ദീപികയും(കൈരാവി തക്കര്‍). വളരെ അവിചാരിതമായിട്ടാണ് ഇവര്‍ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. എന്നാല്‍ ആ കണ്ടുമുട്ടല്‍ ചില പ്രശ്നങ്ങളിലേക്ക് വഴിമാറുകയാണ്. ഇവര്‍ക്കിടയിലേക്ക് വന്നുചേരുന്ന ഒരു ഓണ്‍ലൈന്‍ ബുക്ക് ലൈബ്രറി സ്റ്റാര്‍ട്ടപ്പ് നടത്തുന്ന പെണ്‍കുട്ടിയാണ് ഇമ രാജീവ്(ഗോപിക അനില്‍). രസകരമായ ഇവരുടെ സൗഹൃദമുഹൂര്‍ത്തങ്ങള്‍ ഗൗരവമായ ചില വിഷയങ്ങള്‍ക്ക് വഴിമാറുന്നതാണ് മുന്തിരിമൊഞ്ചന്റെ ഇതിവൃത്തം.

Read more

വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലുമാണ്. ഛായാഗ്രഹണം ഷാന്‍ ഹാഫ്സാലി. പശ്ചാത്തല സംഗീതം റിജോഷ്. ചിത്രം ഈ മാസം 25 ന് തിയേറ്ററുകളിലെത്തും.