മൈ ബോസിന്റെ തമിഴ് റീമേക്ക്; 'സണ്ടക്കാരി' ട്രെയിലര്‍

ജീത്തു ജോസഫ് ഒരുക്കിയ ഹിറ്റ് ചിത്രം മൈ ബോസിന്റെ തമിഴ് റീമേയ്ക്ക് സണ്ടക്കാരിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ആര്‍. മധേഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപ അവതരിപ്പിച്ചിച്ച റോളില്‍ വിമലും മംമ്തയുടെ വേഷത്തില്‍ ശ്രീയ സരണും എത്തുന്നു.

പ്രഭു, സത്യന്‍, പുന്നഗായ് പൂ ഗീത, കെ ആര്‍ വിജയ, രേഖ, ദേവ് ഗില്‍, ഉമാ പദ്മാനബന്‍, ക്രെയിന്‍ മനോഹര്‍, മഹാനതി ശങ്കര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ബോസ് പ്രൊഡക്ഷന്‍ കോര്‍പ്പറേഷന്റെ ബാനറില്‍ ജയബാലന്‍ ജയകുമാറും ഷര്‍മിള മന്ദ്രെയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും.

Read more

ജീത്തു ജോസഫ് രചനയും സംവിധാനവും ചെയ്ത് 2012-ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മൈ ബോസ്. ദിലീപ്, മംത മോഹന്‍ദാസ് എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയനായിരുന്നു ചിത്രം നിര്‍മ്മിച്ചത്.