അമിതാഭ് ബച്ചന് പിന്നാലെ നാഗാർജുനയും; 'ബ്രഹ്‍മാസ്‍ത്ര'യിലെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

രൺബിർ കപൂർ നായകനാകുന്ന ചിത്രം ബ്രഹ്‍മാസ്‍ത്രയിലെ നാഗാർജുനയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. അയൻ മുഖർജിക്ക് നന്ദി പറഞ്ഞാണ് നാഗാർജുന തന്റെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രം ബ്രഹ്‍മാസ്‍ത്രയിലെ ബ്രഹ്‍മാസ്‍ത്ര പാർട്ട് വൺ : ശിവ’ സെപ്റ്റംബർ ഒമ്പതിനാണ് തിയറ്ററുകളിൽ റിലീസ് ചെയ്യുക.

ചിത്രത്തിലെ അമിതാഭ് ബച്ചന്റെ കഥാപാത്രത്തെ ഉൾക്കൊള്ളിച്ചിട്ടുള്ള പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരിന്നു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ ആലിയ ഭട്ട് ആണ് ചിത്രത്തിൽ നായികയായിയെത്തുന്നത്.  പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ‘ബ്രഹ്‍മാസ്‍ത്ര’ എത്തുക. ഹുസൈൻ ദലാലും അയൻ മുഖർജിയും ചേർന്ന് തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിൽ അമിതാഭ് ബച്ചനും പ്രധാന കഥാപാത്രത്തിൽ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.

Read more

എസ് എസ് രാജമൗലിയാണ് മലയാളമുൾപ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളിൽ ബ്രഹ്‍മാസ്‍ത്ര അവതരിപ്പിക്കുക. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രം ആദ്യ ഭാഗം എത്തുന്നത് ബ്രഹ്‍മാസ്‍ത്ര പാർട് വൺ: ശിവ എന്ന പേരിലാണ്. ഷാരൂഖ് ഖാൻ ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്. എന്തായാലും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് ബ്രഹ്‍മാസ്‍ത്ര.