കളക്ഷനിൽ വൻ നേട്ടമാണ് നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ ഭഗവന്ത് കേസരി സ്വന്തമാക്കുന്നത്. റിലീസ് ചെയ്ത് ഒൻപത് ദിവസങ്ങൾ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ ഇന്നും 100 കോടി രൂപ ചിത്രം നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അനില്‍ രവിപുഡി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
നന്ദമുരി ബാലകൃഷ്‍യുടേതായി അവസാനമിറങ്ങിയ രണ്ട് സിനിമകളായ അഖണ്ഡയും, വീര സിംഹ റെഡ്ഡിയും തെലുങ്കിൽ വൻ ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ ഭഗവന്ത് കേസരി ഹാടിക് വിജയ ചിത്രമായി മാറിയിരിക്കുന്നു എന്നാണ്ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ റിപ്പോർട്ട് ചെയ്യുന്നത്.
Ivala morning shows Chaala areas lo housefulls ika evng nunchi malli racha shuru 💥🔥#BhagavanthKesari 9 days world wide gross – 121crs ✊✊
Racing towards 150crs 😎😎😎 pic.twitter.com/7wtJiuXoCm
— Venkat Bhargav Paidipalli (@NBK_MB_cult) October 28, 2023
ശ്രീലീല, കാജല്‍ അഗര്‍വാള്‍, അര്‍ജുൻ രാംപാല്‍ എന്നിവരാണ് ഭഗവന്ത് കേസരിയിലെ മറ്റ് പ്രധാന താരങ്ങൾ.
ഷൈന്‍ സ്‌ക്രീന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാഹു ഗരപതിയും ഹരീഷ് പെഡിയും ചിത്രം നിര്‍മ്മിക്കുന്നു. എസ് തമന്‍ തന്നെയാണ് ഇത്തവണയും ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
Read more
ഛായാഗ്രഹണം സി റാം പ്രസാദ്, എഡിറ്റിംഗ് തമ്മി രാജു, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്‍, സംഘട്ടനം വി വെങ്കട്ട്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ എസ് കൃഷ്ണ, പിആര്‍ഒ ശബരി.