മറ്റുഭാഷകളില്‍ അഭിനയിച്ചതോടെ ഇരുതോണികളില്‍ കാലിട്ട അവസ്ഥയിലായി ; തുറന്നുപറഞ്ഞ് നരേന്‍

ഒരിടവേളയ്ക്ക് ശേഷം കൈദി എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് തന്നെ നടത്തിയിരിക്കുകയാണ് നടന്‍ നരേന്‍. സിനിമയില്‍ ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തത് വിനയായെന്നും മലയാളത്തില്‍ കാലുറപ്പിക്കുന്നതിനു മുമ്പ് മറ്റുഭാഷകളില്‍ അഭിനയിച്ചതോടെ ഇരുതോണികളില്‍ കാലിട്ട അവസ്ഥയിലായെന്നും നടന്‍ മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

മലയാളത്തില്‍ കാലുറപ്പിക്കുന്നതിന് മുമ്പ് തന്നെ മറ്റ് ഭാഷകളില്‍ അഭിനയിച്ചു. അത് രണ്ട് തോണികളില്‍ ഒരേ സമയം കാലിട്ട അവസ്ഥയിലായി ഞാന്‍. സിനിമ ഇല്ലാതെ ഒരു വര്‍ഷത്തോളം ഇരിക്കേണ്ടി വന്നു. അപ്പോഴൊക്കെ മനസ്സിന്റെ ബലം കൊണ്ടാണ് പിടിച്ച് നിന്നത്. നരേന്‍ പറഞ്ഞു.

Read more

ആദ്യം ദിനം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടാണ് കൈദി തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. മാനഗരം എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.