ഉമ്മയുടെ കഷ്ടപ്പാട് മാറ്റണം സഹോദരങ്ങളെ പഠിപ്പിക്കണം എന്നേ ഉണ്ടായിരുന്നുള്ളു: നസീര്‍ സംക്രാന്തി

മിനിസ്‌ക്രീനിന്‍ പ്രേക്ഷകര്‍ക്ക് ചിരപരിചിതനാണ് നസീര്‍ സംക്രാന്തി . കമലാസനന്‍ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ താരം അടുത്തിടെ നല്‍കിയ മാധ്യമത്തില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ വൈറലാകുകയാണിപ്പോള്‍. ജീവിതത്തില്‍ നേരിട്ട വലിയ പ്രതിസന്ധികളാണ് നസീര്‍ സംക്രാന്തി അഭിമുഖത്തില്‍ തുറന്നുപറഞ്ഞത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് നസീര്‍ സംക്രാന്തി ഇക്കാര്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ഏഴു വയസുള്ളപ്പോഴാണ് വാപ്പ മരിക്കുന്നത്.വീട്ടിലെ സാഹചര്യങ്ങള്‍ മോശമായത് കൊണ്ട് ഒരു യത്തീം ഖാനയില്‍ എത്തി. അവിടെ അവര്‍ ഓറിയന്റല്‍ സ്‌കൂള്‍ എന്നൊരു സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചു. അവിടെ ഒരു പ്രോഗ്രാം അവതരിപ്പിച്ചപ്പോള്‍ സന്തോഷം കൊണ്ട് അത് കണ്ട ഒരു അറബി 101 രൂപ തന്നിരുന്നു. ആ കാശ് എടുത്തു അവധിക്കാലത്ത് വീട്ടിലേക്ക് വന്നു. അന്ന് 6 ആം ക്ലാസ്സിലായിരുന്നു. എന്നാല്‍ ഇവിടെ വന്നപ്പോള്‍ കണ്ട കാഴ്ച വളരെ മോശമായിരുന്നു. എനിക്ക് തിരിച്ചു പോകാനായില്ല. എനിക്ക് താഴെയുള്ളവരെ പഠിപ്പിക്കണമായിരുന്നു. ഉമ്മ അന്ന് വീടുകളില്‍ പോയി അരി ഇടിച്ചു കൊടുക്കുന്നതിനു കിട്ടുന്ന കാശ് കൊണ്ടാണ് ഞങ്ങള്‍ ജീവിച്ചിരുന്നത്.

Read more

അന്ന് ഉമ്മ പെന്‍സില്‍ പോലെയാണ് ഇരുന്നത്. ആദ്യം പാട്ട് പാടുമായിരുന്നു ഞാന്‍, പിന്നീട് കലാഭവന്റെ മിമിക്രി കാസറ്റുകള്‍ കണ്ടാണ് മിമിക്രിയിലേക്ക് എത്തിയത്. വിവാഹ ശേഷം ഭാര്യ എന്നോട് ചോദിച്ചിട്ടുണ്ട്. “”മിമിക്രിയും കൊണ്ട് നടക്കുന്ന സമയം ഒരു വണ്ടി മീന്‍ വില്‍ക്കാന്‍ പൊയ്ക്കൂടേ എന്ന് ” “ഇപ്പോള്‍ അതൊക്കെ മാറി. ഇനി ആ സൈക്കിളില്‍ തൊട്ടു പോകരുതെന്നാണ് കക്ഷിയുടെ നിര്‍ദേശമെന്നും നസീര്‍ പറയുന്നു.