പുരസ്കാര നിറവിൽ മലയാള സിനിമ

2020ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകൻ സച്ചി  (അയ്യപ്പനും കോശിയും).  മികച്ച നടി അപർണ ബാലമുരളി (സുരരെപോട്ര്) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടൻമാരായി സൂര്യ ശിവകുമാറും അജയ് ദേവഗണും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടൻ ബിജു മേനോൻ.

മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം തിങ്കളാഴ്ച നിശ്ചയത്തിന് ലഭിച്ചു. മികച്ച സംഘട്ടന സംവിധാനത്തിന് അയ്യപ്പനും കോശിയും പുരസ്കാരം നേടി. മികച്ച പിന്നണി ​ഗായിക നഞ്ചിയമ്മ ( അയ്യപ്പനും കോശിയും).

പ്രത്യേക ജൂറി പുരസ്കാരം മലയാള ചിത്രം വാങ്ക് സ്വന്തമാക്കി. വിപുൽ ഷാ അദ്ധ്യക്ഷനായ ജൂറിയാണ് വിജയികളെ നിർണയിച്ചത്.

പുരസ്കാരങ്ങൾ ഇങ്ങനെ:

മികച്ച ഫീച്ചർ സിനിമ: സൂരരൈ പോട്ര്

‌മികച്ച സംവിധായകൻ: സച്ചി (അയ്യപ്പനും കോശിയും)

മികച്ച നടൻ: സൂര്യ (സൂരരൈ പോട്ര്) അജയ് ദേവഗൺ (താനാജി ദ് അൺസങ് വാരിയർ)

മികച്ച നടി: അപർണ ബാലമുരളി (സൂരരൈ പോട്ര്)

ജനപ്രിയ ചിത്രം: താനാജി ദ് അൺസങ് വാരിയർ (സംവിധായകൻ: ഒാം റൗത്)

മികച്ച കുട്ടികളുടെ ചിത്രം: സുമി

സിനിമ പുതുമുഖ സംവിധായകൻ: മ‍ഡോണേ അശ്വിൻ (മണ്ടേല)

മികച്ച സഹനടൻ: ബിജു മേനോൻ (അയ്യപ്പനും കോശിയും)

മികച്ച സഹനടി: ലക്ഷ്മിപ്രിയ ചന്ദ്രമൗലി

മികച്ച പിന്നണിഗായകൻ: രാഹുൽ ദേശ്പാണ്ഡെ

മികച്ച പിന്നണിഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)

മികച്ച ഛായാഗ്രഹണം: അവിജാത്രിക്

Read more

മികച്ച തിരക്കഥ: സൂരരൈ പോട്ര്