'ഞാനൊരു സിനിമാക്കാരിയല്ല, ഒരു സാധാരണ പെണ്‍കുട്ടിയാണ്'; വിഗ്നേശിനൊപ്പം നയന്‍താര, ബിയോണ്ട് ദി ഫെയറിടെയ്ല്‍, ടീസര്‍

ഗൗതം മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന നയന്‍താരയുടെ ‘നയന്‍താര: ബിയോണ്ട് ദി ഫെയറിടെയ്ല്‍’ ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്ത്. നയന്‍താരയെ കുറിച്ചുള്ള വിഗ്നേശ് ശിവന്റെ വാക്കുകളും പ്രണയത്തെ കുറിച്ചും കരിയറിനെ കുറിച്ചു നയന്‍താര പറയുന്നതും ടീസറില്‍ കാണാം.

”അവരോടുള്ള സ്‌നേഹത്തിന് അതിരുകളില്ല, നിശബ്ദമായി തലകുനിച്ചുകൊണ്ട് ആദരവര്‍പ്പിക്കുക എന്നതാണ് ഞങ്ങള്‍ ചെയ്യുന്നത്. തീയും തീവ്രതയും അതിനിടയില്‍ നില്‍ക്കുന്ന എല്ലാം: നയന്‍താര” എന്ന് കുറിച്ചുകൊണ്ടാണ് നെറ്റ്ഫ്‌ളിക്‌സ് ടീസര്‍ പങ്കുവച്ചത്.

നയന്‍താരയുടെ വിവാഹ വീഡിയോ ചിത്രീകരിക്കുകയല്ല, അവരെ കുറിച്ചുള്ള ഡോക്യുമെന്ററിയാണ് താന്‍ ചെയ്യുന്നത് എന്ന് കഴിഞ്ഞ ദിവസം ഗൗതം മേനോന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നയന്‍താരയുടെ ബാല്യകാല ഓര്‍മ്മകളും ചിത്രങ്ങളും ഡോക്യുമെന്ററിയില്‍ പങ്കുവയ്ക്കും.

ഒപ്പം സിനിമ മേഖലയിലേക്കുള്ള നയന്‍സിന്റെ യാത്രകളും വിവാഹത്തിന്റെ നിമിഷങ്ങളും പങ്കുവയ്ക്കും എന്നാണ് ഗൗതം മേനോന്‍ പറഞ്ഞത്. നീണ്ട ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം ജൂണ്‍ ഒമ്പതിന് മഹാബലിപുരത്ത് വച്ചായിരുന്നു നയന്‍താരയുടെയും വിഗ്നേശ് ശിവന്റെയും വിവാഹം നടന്നത്.

Read more