'ഏതോ കോമാളികള്‍ എന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഹാക്ക് ചെയ്തിരിക്കുന്നു'; സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് നസ്രിയ

ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് അറിയിച്ച് നടി നസ്രിയ. കഴിഞ്ഞ ദിവസം താരത്തിന്റെ പ്രൊഫൈലില്‍ നിന്നും ലൈവ് വന്നിരുന്നു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവോ എന്ന സംശയം ആരാധകര്‍ ഉന്നയിച്ചിരുന്നു. പിന്നാലെയാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വ്യക്തമാക്കി നസ്രിയ എത്തിയത്.

“”ഏതോ കോമാളികള്‍ എന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഹാക്ക് ചെയ്തിരിക്കുന്നു. കുറച്ചു ദിവസം എന്റെ പ്രൊഫൈലില്‍ നിന്നു വരുന്ന മെസേജുകള്‍ക്ക് ദയവായി മറുപടി അയയ്ക്കരുത്. ഇക്കാര്യം എന്റെ ശ്രദ്ധയില്‍ പെടുത്തിയ എല്ലാവര്‍ക്കും നന്ദി. മറ്റെല്ലാം നന്നായിരിക്കുന്നു”” എന്ന് നസ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചു.

Nazriya Nazeem, instagram

ഇന്‍സ്റ്റഗ്രാമില്‍ 30 ലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ള നസ്രിയ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അതേസമയം, നടന്‍ നാനിക്കൊപ്പം തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് നസ്രിയ. വിവേക് അത്രേയ ഒരുക്കുന്ന അണ്‍ടെ സുന്ദരാനികി എന്ന ചിത്രം മ്യൂസിക്കല്‍ റൊമാന്റിക് എന്റര്‍ടെയ്‌നറായാണ് ഒരുങ്ങുന്നത്.

Read more

ട്രാന്‍സ് ആണ് നസ്രിയയുടേതായി ഒടുവില്‍ തിയേറ്ററില്‍ റിലീസായ ചിത്രം. വലിയൊരു ഇടവേളക്ക് ശേഷം താരം അഭിനയിച്ച ട്രാന്‍സില്‍ ഭര്‍ത്താവ് ഫഹദ് ഫാസില്‍ ആയിരുന്നു നായകന്‍. മണിയറയിലെ അശോകന്‍ എന്ന സിനിമയില്‍ താരം അതിഥി വേഷത്തിലെത്തിയിരുന്നു. ഒ.ടി.ടി റിലീസായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.