ജീവാംശമാകാന്‍ 'നീ മഴവില്ലു പോലെന്‍...'; പ്രിയ വാര്യര്‍ ആലപിച്ച ഫൈനല്‍സിലെ വീഡിയോ ഗാനം

ജൂണ്‍ എന്ന വിജയ ചിത്രത്തിന് ശേഷം രജിഷ വിജയന്‍ കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രം ഫൈനല്‍സിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. “നീ മഴവില്ലു പോലെന്‍…” എന്നു തുടങ്ങുന്ന മനോഹരഗാനമാണ് റിലീസ് ചെയ്തത്. “അഡാര്‍ ലൗ” എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ പ്രിയ വാര്യരും നരേഷ് അയ്യരും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീരേഖ ഭാസ്‌കരന്റേതാണ് വരികല്‍. “ജീവാംശമായ്…” എന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ കൈലാസ് മേനോനാണ് സംഗീത സംവിധായകന്‍.

ഒരു സംപൂര്‍ണ സ്‌പോര്‍ട്‌സ് ചിത്രമായാണ് ഫൈനല്‍സ് ഒരുങ്ങിയിരിക്കുന്നത്. ഒളിംപിക്‌സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നത്. സുരാജ് വെഞ്ഞാറമൂടാണ് രജീഷയുടെ അച്ഛനായി അഭിനയിക്കുന്നത്. നിരഞ്ജ്, ധ്രുവന്‍, ടിനി ടോം, കുഞ്ചന്‍, മാല പാര്‍വ്വതി, മുത്തുമണി എന്നിവര്‍ക്കൊപ്പം ചില കായിക താരങ്ങളും സിനിമയില്‍ അണിനിരക്കുന്നു.

Read more

നവാഗതനായ പിആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രം മണിയന്‍ പിളള രാജുവും പ്രജീവും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സുധീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം. സെപ്റ്റംബര്‍ ആറിന് ചിത്രം തിയേറ്ററുകളിലെത്തും.