നിക്കി ഗല്‍റാണി പ്രണയത്തില്‍, ആദിയുമായി വിവാഹം ഉടന്‍?; ചിത്രങ്ങള്‍ വൈറല്‍

മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയുടെ പ്രിയനായികയായി വളര്‍ന്ന താരമാണ് നിക്കി ഗല്‍റാണി. നിവിന്‍ പോളി ചിത്രം “1982”യിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരം തമിഴ്, തെലുങ്ക് സിനിമകളിലും സജീവമാണ്. തനിക്ക് പ്രണയമുണ്ടെന്നും ഉടന്‍ വിവാഹിതയാകുമെന്നും നിക്കി നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആരാണ് തന്റെ കാമുകനെന്ന് നിക്കി പറഞ്ഞിരുന്നില്ല.

തെന്നിന്ത്യന്‍ താരം ആദി പിനിസെട്ടി ആണ് താരത്തിന്റെ കാമുകനെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആദിയുമായി പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്.

ആദിയുടെ അച്ഛനും സംവിധായകനുമാ രവിരാജ പിനിസെട്ടിയുടെ ജന്‍മദിനാഘോഷത്തില്‍ നിക്കി എത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയത്. ജൂലൈ 14ന് ആയിരുന്നു രവിരാജയുടെ ജന്‍മദിനം. ആദിയുടെ കുടുംബത്തിനൊപ്പം നിക്കിയും ഇരിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Image

കോവിഡ് ലോക്ഡൗണിനിടെ ബംഗ്ലൂരുവില്‍ താമസിച്ചിരുന്ന നിക്കി ജന്‍മദിനാഘോഷത്തില്‍ പങ്കെടുക്കാനായി ചെന്നൈയില്‍ എത്തുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ നിക്കിയും ആദിയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Read more

“യാഗവരായിനം നാ കാക്ക”, “മറഗാധ നാനയം” എന്നീ സിനിമകളില്‍ നിക്കിയും ആദിയും നായികാ നായകന്‍മാരായി എത്തിയിട്ടുണ്ട്. നേരത്തെ താന്‍ പ്രണയത്തിലാണെന്നും കാമുകനെ ചെന്നൈയില്‍ വച്ചാണ് കണ്ടുമുട്ടിയതെന്നും നിക്കി വെളിപ്പെടുത്തിയിരുന്നു.