'ഷേക്ക് ഹാന്‍ഡ് തരട്ടെ..', സെറ്റിലെ പുതിയ 'സുഹൃത്തുക്കള്‍ക്ക്' ബിസ്‌ക്കറ്റ് നല്‍കി വിശേഷങ്ങള്‍ പങ്കിട്ട് നിക്കി ഗല്‍റാണി; വീഡിയോ

വളര്‍ത്തു നായക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് തന്റെ മൃഗ സ്‌നേഹം നടി നിക്കി ഗല്‍റാണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഷൂട്ടിംഗ് സെറ്റില്‍ തനിക്ക് ലഭിച്ച പുതിയ “സുഹൃത്തുക്കളെ” പരിചയപ്പെടുത്തുകയാണ് നിക്കി ഇപ്പോള്‍. സെറ്റില്‍ എത്തുന്ന കുരങ്ങുകള്‍ക്ക് ബിസ്‌ക്കറ്റ് കൊടുക്കുന്ന രസകരമായ വീഡിയോയാണ് നിക്കി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

ബിസ്‌ക്കറ്റും കുറച്ച് നിസാരമായ സംസാരങ്ങളും എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോയില്‍ കുരങ്ങുകളോട് ഏറെ സന്തോഷത്തോടെ സംസാരിക്കുന്ന നിക്കിയേയും കാണാം. എന്നാല്‍ ഈ വീഡിയോ ഏത് സിനിമയുടെ ഷൂട്ടിംഗ് സെറ്റിലേതാണെന്ന് വ്യക്തമല്ല. അതേസമയം, രാജവംശം, വട്ടം എന്നീ രണ്ട് തമിഴ് ചിത്രങ്ങളാണ് നിക്കിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.

ധമാക്ക ആയിരുന്നു നിക്കിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഓഗസ്റ്റ് ആദ്യം നിക്കിക്ക് കോവിഡ് ബാധിച്ചിരുന്നു. ഓഗസ്റ്റ് 29-ന് താന്‍ കോവിഡ് മുക്തയായെന്ന സന്തോഷവാര്‍ത്തയും താരം പങ്കുവെച്ചിരുന്നു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും ആശംസകള്‍ അറിയിച്ചവര്‍ക്കും നിക്കി നന്ദി അറിയിച്ചിരുന്നു.

Read more

2014ല്‍ പുറത്തിറങ്ങിയ 1983 എന്ന സിനിമയിലൂടെയാണ് നിക്കി ഗല്‍റാണി അഭിനയരംഗത്തേക്ക് എത്തുന്നത്. വെള്ളിമൂങ്ങ, ഡാര്‍ലിംഗ്, ഇവന്‍ മര്യാദ രാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, കോ 2, മൊട്ട ശിവ കെട്ട ശിവ, മലാപ്പു, വെലൈനു വന്തിട്ട വെള്ളൈക്കാരന്‍, മറഗാഥ നാനയം, ചാര്‍ളി ചാപ്ലിന്‍ 2 തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ താരം തിളങ്ങി.