നാടന്‍ വേഷത്തില്‍ ബോള്‍ഡ് ആയി നിമിഷ; ഫോട്ടോഷൂട്ട് വൈറല്‍

നാടന്‍ വേഷത്തില്‍ ബോള്‍ഡ് ലുക്കില്‍ എത്തി നിമിഷ സജയന്‍. സാരി, നാടന്‍ ബ്ലൗസും സ്‌കര്‍ട്ടും ധരിച്ചാണ് നിമിഷയുടെ ഈ ബോള്‍ഡ് ഫോട്ടോഷൂട്ട്. സെലിബ്രിറ്റി ഫോട്ടോഷൂട്ട് നടത്തുന്ന വഫാറയുടെ മോഡല്‍ ആയാണ് നിമിഷ എത്തിയിരിക്കുന്നത്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ തുടങ്ങി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ‘ഒരു തെക്കന്‍ തല്ലു കേസ്’ വരെയുള്ള ലുക്കുകളില്‍ കണ്ട നിമിഷയുടെ മുഖവുമായി ഈ മേക്കോവറിന് ചെറിയ മാറ്റങ്ങള്‍ മാത്രമാണെന്ന് ആരാധകര്‍ പറയുന്നു. അതേസമയം, ഓണം റിലീസ് ആയി എത്തിയ നിമിഷയുടെ ഏറ്റവും പുതിയ ചിത്രമാണ് ഒരു തെക്കന്‍ തല്ലു കേസ്.

ബിജു മേനോന്‍, പത്മപ്രിയ, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതിരണങ്ങളും നേടിയിരുന്നു. ‘വി ആര്‍’ എന്ന ഹിന്ദി ചിത്രമാണ് താരത്തിന്റെതായി ഇനി വരാനിരിക്കുന്നത്.

‘ഫൂട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍’ എന്ന ഇംഗ്ലീഷ് ചിത്രവും ‘ചേര’ എന്ന സിനിമയുമാണ് താരത്തിന്റെതായി ഇനി ഒരുങ്ങുന്നത്. നതാലിയ ശ്യാം ഒരുക്കുന്ന ചിത്രമാണ് ഫൂട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍. റോഷന്‍ മാത്യുവിനെയും നിമിഷയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിന്‍ ജോസ് ഒരുക്കുന്ന ചിത്രമാണ് ചേര.

View this post on Instagram

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

Read more