പ്രളയകാലത്ത് ഒരു സഹായവും ചെയ്യുന്നില്ല എന്ന് ആക്ഷേപം; വിമര്‍ശകരുടെ വായടപ്പിച്ച് നിത്യ മേനോന്‍

പ്രളയദുരിതം പേറുന്ന കേരളത്തിനായി ഒന്നും ചെയ്യുന്നില്ല എന്ന ആക്ഷേപം ഉയര്‍ന്നതിനെതിരെ പ്രതികരിച്ച് നടി നിത്യ മേനോന്‍. താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന മിഷന്‍ മംഗളിന്റെ പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ക്കും താഴെയാണ് ഒരു കൂട്ടം ആള്‍ക്കാര്‍ നിത്യ പ്രളയബാധിതര്‍ക്കായ് ഒന്നും ചെയ്യുന്നില്ല എന്ന വിമര്‍ശനവുമായി എത്തിയത്. നിങ്ങള്‍ കാണുന്നില്ല എന്നതിനര്‍ത്ഥം ഞാന്‍ ചെയ്യുന്നില്ല എന്നല്ലെന്ന് നിത്യ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

“ഞാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഫെയ്‌സ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്യാറില്ല. അത്തരമൊരി പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് സഹായങ്ങള്‍ ചെയ്യുന്നതില്‍ അതിലൊരു അര്‍ത്ഥമില്ല. അതുകൊണ്ട് നിങ്ങള്‍ കാണുന്നില്ല എന്നതിനര്‍ത്ഥം ഞാന്‍ ചെയ്യുന്നില്ല എന്നല്ല. മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന് മുമ്പ് ഒരിക്കലെങ്കിലും താന്‍ എന്തു ചെയ്തു എന്ന് അവനവനോട് തന്നെ ചോദിച്ചു നോക്കുക.” നിത്യ വീഡിയോയില്‍ പറഞ്ഞു.

Read more

ചിത്രത്തിന്റെ പ്രമോഷന്‍ എന്നത് തന്റെ ജോലിയുടെ ഭാഗമാണെന്നും അതിന് പ്രത്യേകിച്ച് പണമൊന്നും കൈപ്പറ്റുന്നില്ലെന്നും നിത്യ പറയുന്നു. ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന്റെ കഥ പറഞ്ഞു കൊണ്ടുള്ള ചിത്രം മിഷന്‍ മംഗള്‍. ഐഎസ്ആര്‍ഒയിലെ ഒരു സാറ്റലൈറ്റ് ഡിസൈനറായാണ് നിത്യ ചിത്രത്തില്‍ വേഷമിടുന്നത്. അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ചിത്രത്തില്‍ നിത്യ മേനോന് പുറമെ വിദ്യാ ബാലന്‍, തപ്‌സി പന്നു, സൊനാക്ഷി സിന്‍ഹ, ക്രിതി കുല്‍ഹരി, ശര്‍മ്മന്‍ ജോഷി തുടങ്ങിയവരും അഭിനയിക്കുന്നു. ജഗന്‍ ശക്തി സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 15 ന് തിയേറ്ററുകളിലെത്തും.