നിവിന്‍ ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങ് നിര്‍ത്തിവച്ചു

നിവിന്‍ പോളി നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം കായം കുളം കൊച്ചുണ്ണിയുടെ ഷൂട്ടിങ് മാറ്റി വച്ചു. ഉഡുപ്പിയിലെ ചിത്രീകരണത്തിനിടെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ കാലിന് പരുക്കേറ്റതിനെ തുടര്‍ന്നാണിത്. എന്നാല്‍ ഷൂട്ടിങ് എന്നു പുനരാരംഭിക്കുമെന്നതിനെപ്പറ്റി സൂചനകളൊന്നും ലഭിച്ചിട്ടില്ല.

നിവിന്‍ പോളി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലും എത്തുന്നു. ഇത്തിക്കരപക്കിയായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. ബോബി സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിലാണ് മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുന്നത്. ഗോവ, ശ്രീലങ്ക എന്നിവിടങ്ങളിലാണ് സിനിമയുടെ അടുത്ത ഷെഡ്യൂളുകള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.

Read more

പൂര്‍ണ്ണമായും പഴയകാലത്തെ ആധാരമാക്കിയാണ് ചിത്രീകരണമെങ്കിലും ആനുകാലിക സംഭവങ്ങളുമായി അടുത്ത സാദൃശ്യം സിനിമയ്ക്കുണ്ടാകുമെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞിരുന്നു. ശ്രീഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രിയ ആനന്ദാണ് നായിക.