മാമാങ്കത്തെ കുറിച്ച് അഭിമാനമുണ്ട്, ബിഗ് സ്‌ക്രീനില്‍ കാണാനായി കാത്തിരിക്കുന്നു: നിവിന്‍ പോളി

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചരിത്ര സിനിമ “മാമാങ്കം” നാളെ വേള്‍ഡ് വൈഡ് റിലീസായി എത്തുകയാണ്. ഡബ്ബിംഗ് പതിപ്പുകള്‍ ഉള്‍പ്പെടെ ലോകമെമ്പാടും ഏറ്റവുമധികം സ്‌ക്രീനുകളില്‍ ഒരേസമയം റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന നേട്ടത്തിലേക്കാണ് മാമാങ്കം അടുക്കുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആശസകളുമായി മോഹഹന്‍ലാല്‍ എത്തിയിരുന്നു.

ഇപ്പോഴിതാ നടന്‍ നിവിന്‍ പോളിയും മാമാങ്കത്തിന് ആശംസകളറിയിച്ച് എത്തിയിരിക്കുകയാണ്. ആരാധകരെ പോലെ താനും മാമാങ്കം ബിഗ് സ്‌ക്രീനില്‍ കാണാനായി കാത്തിരിക്കുകയാണെന്ന് നിവിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരു മലയാള ചിത്രം ലോകമെമ്പാടും ഇത്ര വലിയ റിലീസ് ആയി എത്തുന്നതില്‍ അഭിമാനം ഉണ്ടെന്നും നിവിന്‍ പോളി പറയുന്നു. മമ്മൂട്ടിക്ക് ഒപ്പം ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ എം പദ്മകുമാര്‍, രചയിതാവ് ശങ്കര്‍ രാമകൃഷ്ണന്‍, നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി എന്നിവര്‍ക്കും നിവിന്‍ പോളി ആശംസകള്‍ നേര്‍ന്നു.

മലയാളം, തമിഴ്, തെലുങ്ക് ഹിന്ദി എന്നീ നാല് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. കൂറ്റന്‍ കട്ടൗട്ടുകളും ഡിജെ നൈറ്റുമൊക്കെയായി ചിത്രത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ആരാധകര്‍.

Read more