ഇന്ദ്രന്‍സ് നായകനാകുന്ന 'നൊണ'; ഫസ്റ്റ്‌ലുക്ക് എത്തി

ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘നൊണ’. രാജേഷ് ഇരുളം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹേമന്ത്കുമാര്‍ ആണ് ചിത്രത്തിന്റെ രചന. ‘നൊണ’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.
രാജേഷ് ഇരുളം തന്നെയാണ് ചിത്രത്തിന്റ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. റെജി ഗോപിനാഥാണ് സംഗീത സംവിധാനം. പോള്‍ ബത്തേരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗാനരചന സിബി അമ്പലപ്പുറം ആണ്.

ആനന്ദം പരമാനന്ദം’ എന്ന ചിത്രമാണ് ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍ നായകനായി. ‘തിങ്കളാഴ്ച്ച നിശ്ചയം’ ഫെയിം അനഘ നാരായണന്‍ നായികയായി. എം സിന്ധുരാജിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം ഫാന്റസിയുടെ അകമ്പടിയോടെയുള്ള ഫാമിലി ഹ്യൂമറാണ്.

സാദിഖ്, കിച്ചു ടെല്ലസ്, കൃഷ്ണചന്ദ്രന്‍ , ശാലു റഹിം, കിജന്‍ രാഘവന്‍, വനിത കൃഷ്ണചന്ദ്രന്‍ ,നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ ഈണം പകര്‍ന്നിരിക്കുന്നു. ‘പഞ്ചവര്‍ണ്ണത്തത്ത’, ‘ആനക്കള്ളന്‍’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സപ്തത രംഗ് ക്രിയേഷന്‍സ് നിര്‍മ്മിച്ച ചിത്രമാണിത്.

ഒ പി ഉണ്ണികൃഷ്ണന്‍, സന്തോഷ് വള്ളക്കാലില്‍, ജയഗോപാല്‍, പി എസ് പ്രേമാനന്ദന്‍, കെ മധു എന്നിവരാണ് നിര്‍മ്മാതാക്കള്‍. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. വി സാജന്‍ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം -അര്‍ക്കന്‍, മേക്കപ്പ്, പട്ടണം റഷീദ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ റിയാസ്. അസ്സോസ്സിയേറ്റ് ഡയറക്ടര്‍ രാജീവ് ഷെട്ടി, പ്രൊഡക്ഷന്‍ മാനേജേഴ്‌സ് ശരത്, അന്ന, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സന്‍ പൊടുത്താസ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ്.

Read more