സിനിമ കാണാൻ പ്രായവും ആരോഗ്യപ്രശ്‌നങ്ങളും ബാധകമല്ല; സോഷ്യല്‍ മീഡിയയില്‍ വൈറലായി 'തല്ലുമാല' ഫാൻബോയ്

സിനിമ കാണാൻ പ്രായവും ആരോഗ്യപ്രശ്‌നങ്ങളും ബാധകമല്ലെന്ന് തെളിയിച്ച് തല്ലുമാല ഫാൻബോയ്. തൃശൂര്‍ രാഗം തിയേറ്ററിൽ നിന്നുള്ള ഫാൻ ബോയ് യുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. പ്രായവും ആരോഗ്യപ്രശ്‌നങ്ങളും സാമ്പത്തികവും തളര്‍ത്തിയാലും ഒട്ടുമിക്ക സിനിമയും ആദ്യ ദിനങ്ങളില്‍ തന്നെ തിയേറ്ററില്‍ പോയി കാണുന്ന ചിലര്‍ നമുക്ക് ചുറ്റുമുണ്ടാകും.

അത്തരത്തില്‍ തിയേറ്ററില്‍ സിനിമ കാണാന്‍ എത്തുന്ന ഒരാളുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സിനിമയ്ക്ക് ശേഷം  കാലിന് സ്വാധിന കുറവുള്ള വൃദ്ധൻ ക്രച്ചസ് പിടിച്ച് തിയേറ്ററിൽ നിന്ന്  നടന്ന് വരുന്ന ചിത്രമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത തല്ലുമാല’ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്.

Read more

ചിത്രത്തിന്റെ ഇത് വരെയുള്ള കളക്ഷന്‍ 50 കോടിയോട് അടുക്കുകയാണ്. കേരളത്തില്‍ നിന്നും മാത്രം 25 കോടിക്കടുത്താണ് തല്ലുമാലയുടെ ഇതുവരെയുള്ള കളക്ഷന്‍. മൂന്നാം വാരത്തിലും 164 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.