അറിയപ്പെടാതെ പോയ വീരന്മാരുടെ കഥകള്‍; 'ഓപ്പറേഷന്‍ ജാവ' പൂര്‍ത്തിയായി

നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ഓപ്പറേഷന്‍ ജാവയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. വി സിനിമാസ് നിര്‍മിക്കുന്ന ചിത്രം മലയാളത്തില്‍ ഇതുവരെ പറയാത്ത തരത്തിലുള്ള പ്രമേയ സ്വഭാവമാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അറിയപ്പെടാതെ പോയ വീരന്മാരുടെ കഥകള്‍ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്.

ബാലു വര്‍ഗീസ്, ലുക്ക്മാന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. പുതുമുഖം മമിതാ ബൈജുവാണ് നായിക. ഇര്‍ഷാദ്, ബിനു പാപ്പു, സുധി കോപ്പ, ദീപക് വിജയന്‍, പി ബാലചന്ദ്രന്‍, ധന്യ അനന്യ, മമിത ബൈജു, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

No photo description available.

Read more

പൊലീസ് വകുപ്പില്‍ എത്തിച്ചേരുന്ന രണ്ട് ബി ടെക് ബിരുദധാരികളുടെ കഥയാണ് ചിത്രം പറയുന്നത്. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണവും നിഷാദ് യുസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.