94-ാമത് ഓസ്കര് പുരസ്കാരത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തമിഴ് ചിത്രം കൂഴങ്കല്‍. നവാഗത സംവിധയകന് പി.എസ് വിനോദ്രാജ് ഒരുക്കിയ ചിത്രമാണ് കൂഴങ്കല്‍. ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യ രൂപീകരിച്ച 15 അംഗ സെലക്ഷന് കമ്മിറ്റിയാണ് ചിത്രം പ്രഖ്യാപിച്ചത്.
സംവിധായകന് ഷാജി എന്‍ കരുണ്‍ ആയിരുന്നു കമ്മിറ്റിയുടെ ചെയര്മാന്. 2022 മാര്‍ച്ച് 27ന് ലോസ് ഏഞ്ചല്‍സിലാണ് 94-ാമത് അക്കാദമി അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുക. റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ നയന്‍താരയും വിഘ്നേഷ് ശിവനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
മദ്യത്തിന് അടിമയായ ഒരു അച്ഛന്റെയും അയാളുടെ മകന്റെയും ജീവിതമാണ് ചിത്രം പറയുന്നത്. മധുരയിലെ വരള്‍ച്ചയിലാണ്ട ഗ്രാമങ്ങളാണ് കഥാപരിസരം. നേരത്തെ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ ടൈഗര്‍ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു ചിത്രം. ചെല്ലപാണ്ടി, കറുത്തടയാന്‍ എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത മലയാള ചിത്രം നായാട്ട്, യോഗി ബാബു നായകനായ തമിഴ് ചിത്രം മണ്ഡേല, ഗുജറാത്തി ചിത്രം ചെല്ലോ ഷോ, ബോളിവുഡ് ചിത്രങ്ങളായ ഷെര്‍ണി, സര്‍ദാര്‍ ഉദ്ധം എന്നിവയടക്കം ആകെ 14 ചിത്രങ്ങളാണ് സെലക്ഷന് കമ്മിറ്റിക്കു മുന്നില്‍ ഉണ്ടായിരുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്, സോയ അക്തറിന്റെ ഗള്ളി ബോയ് എന്നിവയാണ് പോയ വര്‍ഷങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്കറിലേക്ക് പോയത്. എന്നാല്‍ ഇതുവരെ ഒരു ഇന്ത്യന്‍ ചിത്രവും പുരസ്കാരം നേടിയിട്ടില്ല.
There’s a chance to hear this!
“And the Oscars goes to …. 🎉🎉🥰🥰🥰🥰 “
Two steps away from a dream come true moment in our lives …. ❤️❤️🥰🥰🥰🥰🥰🥰🥰#Pebbles #Nayanthara @PsVinothraj @thisisysr @AmudhavanKar @Rowdy_Pictures
Can’t be prouder , happier & content 💝 pic.twitter.com/NKteru9CyI
— Vignesh Shivan (@VigneshShivN) October 23, 2021
Read more