ലീക്കായ പോസ്റ്റര്‍ മാറ്റി പുതിയ പോസ്റ്ററുമായി മമ്മൂട്ടിയുടെ പരോള്‍

മമ്മൂട്ടി നായകനായി എത്തുന്ന പരോളിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. ഇന്ന് രാവിലെ ഒരു പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. ഇത് അണിയറ പ്രവര്‍ത്തകരില്‍നിന്ന് ലീക്കായ പോസ്റ്ററായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ മമ്മൂട്ടിയുടെ പേജില്‍ ഒറിജിനല്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ശരത് സന്‍ദിത് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി ഡിക്രൂസാണ്. അജിത് പൂജപ്പുരയുടേതാണ് തിരക്കഥ. ഇനിയയാണ് സിനിമയില്‍ നായികയായി എത്തുന്നത്. മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തില്‍ മിയയും അഭിനയിക്കുന്നുണ്ട്.

നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി പരുവപ്പെടുത്തിയ കഥയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജയില്‍ പശ്ചാത്തലമായാണ് കഥ എന്നാണ് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും മറ്റും സൂചിപ്പിക്കുന്നത്.

Read more

https://www.facebook.com/Mammootty/photos/a.419831762773.202008.257135417773/10156060557497774/?type=3&theater