അവസാനം ഞങ്ങള്‍ കണ്ടുമുട്ടി, എന്റെ ഏറ്റവും വിലപ്പെട്ട നിമിഷം; കുഞ്ഞിന്റെ മുഖം പങ്കുവച്ച് പേളി

മകളുടെ ചിത്രം പങ്കുവച്ച് വികാരനിര്‍ഭരമായ കുറിപ്പുമായി പേളി മാണി. ഭര്‍ത്താവും നടനുമായ ശ്രീനിഷ് ആണ് പേളി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ വിവരം പങ്കുവച്ചത്. പിന്നാലെയാണ് കുഞ്ഞിന്റെ മുഖം വ്യക്തമാക്കുന്ന പോസ്റ്റുമായി പേളി എത്തിയത്.

”നീണ്ട 9 മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടി. ഇത് ആദ്യമായാണ് ഞാന്‍ അവളെ ചേര്‍ത്തു പിടിച്ചിരിക്കുന്നത്. അവളുടെ മൃദുവായ ചര്‍മ്മവും അവളുടെ ചെറിയ ഹൃദയമിടിപ്പുകളും എന്റെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളില്‍ ഒന്നായി എന്നും ഓര്‍മ്മിക്കപ്പെടും… ആനന്ദകണ്ണുനീര്‍ പൊഴിഞ്ഞു. ഇന്ന് ഞാന്‍ ഒരു പെണ്‍കുഞ്ഞിന്റെ അഭിമാനിയായ അമ്മയാണ്.”

”എല്ലാവരും എനിക്ക് സ്‌നേഹാശംസകളും പ്രാര്‍ത്ഥനകളും അയക്കുന്നുണ്ടെന്ന് ശ്രീനി പറഞ്ഞു. ഞങ്ങളുടെ കൊച്ചുകുടുംബം എത്രമാത്രം സ്‌നേഹിക്കപ്പെടുന്നു എന്ന് അറിയുമ്പോള്‍ എന്റെ ഹൃദയം സന്തോഷത്തില്‍ നിറയുന്നു. എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ അനുഗ്രഹത്താല്‍ ഞങ്ങളുടെ കുഞ്ഞ് സുരക്ഷിതമായിരിക്കും” എന്നാണ് പേളി പറയുന്നത്.

View this post on Instagram

A post shared by Pearle Maaney (@pearlemaany)

അതേസമയം, 2018ലെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിലാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. 2019 മെയ് 5ന് ദമ്പതികള്‍ ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹിതരായി, 2019 മെയ് 8ന് അവര്‍ ഒരു ഹിന്ദു വിവാഹ ചടങ്ങും നടത്തി.

Read more

2021 മാര്‍ച്ച് 20ന് പേളി മാണിക്കും ശ്രീനിഷിനും മകള്‍ നില ജനിച്ചത്. പേളി മാണിയും ശ്രീനിഷും നിളയും സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണ്. പേളിയും ശ്രീനിഷും ഇടുന്ന പോസ്റ്റുകള്‍ വളരെ വേഗം വൈറലാകാറുണ്ട്. ഇരുവര്‍ക്കും ആയിരകണക്കിന് ആരാധകരാണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പടെയുള്ളത്.