നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ മരണകാരണം ഹൃദയാഘാതമെന്ന് സൂചന. ചെന്നൈയിലെ ഫ്ലാറ്റില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ വീട്ടുജോലിക്കാരന്‍ ചായയുമായി പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. . മരണസമയത്ത് മകള്‍ ഗയയും ഫ്ലാറ്റില്‍ ഉണ്ടായിരുന്നു.
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് ആണ് അവസാനം അഭിനയിച്ച ചിത്രം. തകര. ചാമരം തുടങ്ങിയ സിനിമയിലൂടെ ശ്രദ്ധേയനായി. ഭരതന്റെ ആരവം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശിക്കുന്നത്.
പിന്നീട് ഇറങ്ങിയ ഭരതന്റെ മിക്കചിത്രങ്ങളിലും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. മലയാളത്തില്‍ മൂന്ന് സിനിമകളാണ് സംവിധാനം ചെയ്തത്. 97ലാണ് യാത്രാമൊഴി സംവിധാനം ചെയ്തത്. മോഹന്‍ലാലും ശിവാജി ഗണേശനുമായിരുന്നു പ്രധാനവേഷത്തിലെത്തിയത്.
Read more
മലയാളം, തമിഴ്, കന്നട,തെലുഗു, ഹിന്ദി തുടങ്ങിയ നൂറോളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗില്‍ ചൈതന്യ എന്ന ചിത്രവും തമിഴില്‍ ജീവ, വെറ്റ്രിവിഴ, ലക്കിമാന്‍ തുടങ്ങിയ ചിത്രങ്ങളും അടക്കം 12 ചിത്രങ്ങളും പ്രതാപ് പോത്തന്‍ സംവിധാനം ചെയ്തു.