'കോള്‍ഡ് കേസ്' ലൊക്കേഷന്‍ ചിത്രവുമായി പൃഥ്വിരാജ്; ആരാധകരെ ആശയക്കുഴപ്പത്തിലാക്കി നസ്രിയയുടെ കമന്റ്

പുതിയ സിനിമ “കോള്‍ഡ് കേസി”ലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടന്‍ പൃഥ്വിരാജ്. എ.സി.പി സത്യജിത് എന്ന കഥാപാത്രമായാണ് താരം ചിത്രത്തില്‍ വേഷമിടുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം പൃത്വിരാജ് വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കാക്കിയണിഞ്ഞുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.

സൈക്കിളില്‍ വരുന്ന ചിത്രമാണ് പൃഥ്വി ഇത്തവണ ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിന് കമന്റുമായി നടി നസ്രിയയും എത്തി. എന്നാല്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നാണ് ആരാധകര്‍ നസ്രിയയോട് ചോദിക്കുന്നത്. Ishhtaylee എന്നാണ് നസ്രിയ കമന്റായി കുറിച്ചത്.

ഇത് ഇഷ്ടായില്ലേ എന്നാണോ, അതോ സ്‌റ്റൈല്‍ എന്നാണോ എന്നൊക്കെയാണ് ആരാധകരുടെ സംശയങ്ങള്‍. രണ്ട് ഇമോജികളാണ് നസ്രിയയ്ക്ക് മറുപടിയായി പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. അതേസമയം, കോള്‍ഡ് കേസിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

Read more

ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ അരുവി എന്ന സിനിമയിലൂടെ ശ്രദ്ധേയായ താരം അതിഥി ബാലനാണ് നായിക.