മൂന്ന് മാസമായി ഇഷ്ട നമ്പറിന് കാത്തിരുന്നു; ഒടുവില്‍ പൃഥ്വിരാജിന് സംഭവിച്ചത്

തങ്ങളുടെ ഇഷ്ട വാഹനത്തിന് ഫാന്‍സി നമ്പര്‍ ലഭിക്കാന്‍ വേണ്ടി എത്ര കാശ് വേണമെങ്കിലും മുടക്കാന്‍ മടി കാണിക്കാത്തവരാണ് സിനിമാ താരങ്ങള്‍. സിനിമാ താരങ്ങള്‍ തങ്ങളുടെ വാഹനത്തിന് ഫാന്‍സി നമ്പറിന് വേണ്ടി ലേലത്തില്‍ പങ്കെടുക്കുന്നത് നിത്യ സംഭവമാണ്.

മോഹന്‍ലാല്‍, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഭാവന തുടങ്ങിയ താരങ്ങളടക്കം തങ്ങളുടെ ഇഷ്ട നമ്പറിനായി ലേലത്തില്‍ പങ്കെടുത്തവരാണ്. തന്റെ ഇഷ്ട നമ്പറായ കെ.എല്‍. 07 സി.എസ് 7777ന് വേണ്ടി മൂന്ന് മാസമായി കാത്തിരിക്കുകയായിരുന്നു പൃഥ്വിരാജ്.

50,000 രൂപ ഓണ്‍ലൈനില്‍ അടച്ച് മാസങ്ങള്‍ക്ക് മുമ്പേ ബുക്കും ചെയ്തു. ഇതേ നമ്പര്‍ സ്വന്തമാക്കാന്‍ രണ്ട് പ്രമുഖ ബിസിനസുകാര്‍ കൂടി രംഗത്തെത്തിയതോടെ ലേലം ഉറപ്പായി. എന്നാല്‍ ഇതിനിടെയാണ് താന്‍ ലേലത്തിന് മാറ്റി വച്ച തുക പ്രളയദുരിതാശ്വാസത്തിന് നല്‍കാന്‍ നടന്‍ തീരുമാനിച്ചത്.

2017 ഏപ്രില്‍ ഒന്നുമുതല്‍ 2022 മാര്‍ച്ച് 31 വരെ ഫാന്‍സി നമ്പര്‍ ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചത് 11,84,41000 കോടി രൂപയാണെന്ന് വിവരവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയ്ക്ക് ലഭിച്ച രേഖയില്‍ പറയുന്നത്. അതേസമയം, ‘കാപ്പ’ ആണ് പൃഥ്വിരാജിന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്.

Read more

നിലവില്‍ ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം. സംവിധായകന്‍ സച്ചി അവസാനം എഴുതിയ തിരക്കഥയാണ് വിലായത്ത് ബുദ്ധ. ‘ആടുജീവിതം’ ആണ് പൃഥ്വിരാജിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ‘ഖാലിഫ’, ‘ഗുരുവായൂര്‍ അമ്പലനടയില്‍’, ‘കാളിയന്‍’ എന്നീ സിനിമകളും താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്.