‘തലൈവർ 171’ എന്ന ലോകേഷ് കനകരാജ് ചിത്രം, തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനികാന്തിന്റെ അഭിനയജീവിതത്തിലെ അവസാന ചിത്രമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരനാണ് ചിത്രം നിർമ്മിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കൂടാതെ ചിത്രത്തിൽ രജനികാന്തിന്റെ വില്ലനായി മലയാളത്തിൽ നിന്നും ഒരു സൂപ്പർ താരം എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ ആരായിരിക്കും വില്ലനായി എത്തുന്നത് എന്ന് സമീപകാല സിനിമ ചർച്ചകളിൽ പ്രധാനപ്പെട്ട ഒരു ചോദ്യമായിരുന്നു. മലയാളത്തിലെ യുവതാരവും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ ആയിരിക്കും രജനിക്ക് വില്ലനായി തലൈവർ 171-ൽ എത്തുന്നത് എന്നാണ് ഇപ്പോൾ പറയപ്പെടുന്നത്.
നേരത്തെ ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ലിയോയിൽ അർജ്ജുൻ അവതരിപ്പിച്ച ഹാരോൾഡ് ദാസ് എന്ന കഥാപാത്രത്തിലേക്ക് പൃഥ്വിരാജിനെ നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് ഡേറ്റ് ഇഷ്യൂ കാരണമാ പിന്മാറുകയായിരുന്നു. അതുകൊണ്ട് തന്നെ തലൈവർ 171 ലൂടെ പൃഥ്വിരാജ് ലോകേഷ് കനകരാജ് ചിത്രത്തിൽ ഭാഗമാവും എന്നു തന്നെയാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്.
Prithviraj Sukumaran in #Thalaivar171 ?#Superstar #Rajinikanth #Lokesh pic.twitter.com/y6cG60H7Wa
— Southwood (@Southwoodoffl) November 30, 2023
ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന തലൈവർ 171 ൽ തമിഴ് യുവതാരം ശിവകാര്‍ത്തികേയന്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. എന്നാൽ ചിത്രത്തിലെ മറ്റ് താരങ്ങളുടെ വിവരങ്ങളെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
Read more
ടി. ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോൾ രജനികാന്ത് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിൽ നിന്നും ഫഹദ് ഫാസിലും, മഞ്ജു വാര്യരും ബോളിവുഡിൽ നിന്ന് അമിതാഭ് ബച്ചനും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തലൈവർ 170 എന്ന ടാഗ് ലൈൻ നൽകിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങിന് ശേഷം ലോകേഷ് ചിത്രം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.