ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് ശേഷം ഒരുങ്ങുന്ന രണ്ടാം ഭാഗം എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടില്ല . എങ്കിലും ചില സൂചനകള്‍ പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
നിലവില്‍ കരാറിലേര്‍പ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം എമ്പുരാന്റെ ചിത്രീകരണം തുടങ്ങാന്‍ ഇരിക്കുകയാണ് പൃഥ്വിരാജ്. ലൂസിഫറുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ടൊവിനോ അവതരിപ്പിച്ച ജതിന് രാംദാസ് മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളി എന്നീ കഥാപാത്രങ്ങള്‍ പുറംതിരിഞ്ഞ് നില്ക്കുന്ന ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. ജതിന് തന്റെ വലതുകൈ കൊണ്ട് ജനങ്ങളെ അഭിവാദ്യം ചെയ്യുമ്പോള്‍ കൈ J എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ രൂപത്തിലാണ്.
ഇതിനെ ജീസസ് എന്ന് വായിക്കാം. സ്റ്റീഫന്‍ തന്റെ ഇടതുകൈ കൊണ്ട് അഴികളില്‍ പിടിച്ചിരിക്കുമ്പോള്‍ L എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ രൂപമാണ്. ഇത് ലൂസിഫര്‍ എന്നും വായിക്കാം. മുരളി ഗോപിയെ ടാഗ് ചെയ്തു കൊണ്ടാണ് പൃഥ്വിരാജ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
View this post on InstagramRead more