'സിനിമയുടെ ബ്രില്യന്‍സിന് അര്‍ഹമായ പ്രശംസകള്‍ കേള്‍ക്കുന്നതില്‍ സന്തോഷം'; ഫോറന്‍സിക്കിനെ കുറിച്ച് പ്രിയദര്‍ശന്‍

ടൊവിനോ തോമസ്, മംമത മോഹന്‍ദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ “ഫോറന്‍സിക്” ഗംഭീര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തെ പ്രശംസിച്ചു കൊണ്ടെത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. സിനിമയുടെ ബ്രില്യന്‍സിന് അര്‍ഹമായ പ്രശംസകള്‍ കേള്‍ക്കുന്നതില്‍ സന്തോഷമെന്ന് പ്രിയദര്‍ശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

“ഫോറന്‍സിക്” എന്ന ത്രില്ലര്‍ സിനിമയെക്കുറിച്ച് മികച്ച റിവ്യുകള്‍ കേള്‍ക്കുന്നതില്‍ സന്തോഷമുണ്ട്. സിനിമയുടെ ബ്രില്യന്‍സിന് അര്‍ഹമായ പ്രശംസകള്‍ തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫോറന്‍സിക് ടീമിന് അഭിനന്ദനങ്ങള്‍.. ” എന്നാണ് പ്രിയദര്‍ശന്‍ കുറിച്ചിരിക്കുന്നത്. ഫെബ്രുവരി 28ന് റിലീസായ ഫോറന്‍സിക് ആദ്യ ദിനം 2.14 കോടി കളക്ഷന്‍ ആണ് നേടിയത്.

Read more

അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ടൊവിനോ ചിത്രത്തില്‍ വേഷമിട്ടത്. റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രമായാണ് മംമ്ത എത്തിയത്. റേബ മോണിക്ക ജോണ്‍, സൈജു കുറുപ്പ്, ധനേഷ് ആനന്ദ് ഗിജു ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.