പൃഥ്വിരാജ് സുകുമാരന്‍ വീണ്ടും ബോളിവുഡിലേക്ക്. നടന് നായകനായി എത്തുന്ന പുതിയ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുമെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. കശ്മീരിലെ തീവ്രവാദവും മറ്റും പശ്ചാത്തലമായി വരുന്ന ഒരു ഇമോഷണല്‍ ത്രില്ലറായിരിക്കും ഈ ചിത്രമെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബോളിവുഡ് സൂപ്പര്‍ നായിക കജോള്‍ ആയിരിക്കും ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ട് . അതിനൊപ്പം തന്നെ ബോളിവുഡ് സൂപ്പര്‍ താരമായ സെയ്ഫ് അലി ഖാന്റെ മകനായ ഇബ്രാഹിം അലി ഖാന് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയായിരിക്കും ഇതെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.
നവാഗതനായ കായോസ് ഇറാനി സംവിധാനം ചെയ്യാന്‍ പോകുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറാണ്. അല്‍ഫോന്‍സ് പുത്രന് ഒരുക്കിയ ഗോള്‍ഡ് ആണ് പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രം. ഡിസംബര്‍ ഒന്നിനാണ് ഈ ചിത്രം റിലീസ് ചെയ്യുക.
അതിന് ശേഷം ഡിസംബര്‍ ഇരുപത്തിരണ്ടിന് ഷാജി കൈലാസ് ഒരുക്കുന്ന കാപ്പ എന്ന പൃഥ്വിരാജ് ചിത്രവും പ്രേക്ഷകരുടെ മുന്നിലെത്തും. പ്രശാന്ത് നീല്‍ ഒരുക്കുന്ന പ്രഭാസ് ചിത്രമായ സലാറിലെ തന്റെ ഭാഗം പൂര്‍ത്തിയാക്കിയ പൃഥ്വിരാജ്, ഡിസംബറില്‍ ജയന് നമ്പ്യാരുടെ വിലായത് ബുദ്ധയും ചെയ്ത് തീര്‍ക്കുമെന്നാണ് സൂചന.
Read more
അടുത്ത വര്‍ഷമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ എംപുരാന് ആരംഭിക്കുക. ഇതിനു മുന്‍പ് പൃഥ്വിരാജ് ഒരുക്കിയ ലൂസിഫര്‍, ബ്രോ ഡാഡി എന്നീ ചിത്രങ്ങളിലും മോഹന്‍ലാല്‍ ആയിരുന്നു നായകന്.