'ജോസഫ്' ആയി സുരേഷ്; 22 കിലോ ഭാരം കൂട്ടി താരത്തിന്റെ മേക്കോവര്‍

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ജോസഫ് സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണ്. തമിഴിലും സിനിമ സംവിധാനം ചെയ്യുന്നത് എം പത്മകുമാര്‍ ആണ്. റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ ജോസഫ് ആയി ജോജു തകര്‍ത്തഭിനയിച്ച നായക കഥാപാത്രം തമിഴില്‍ ചെയ്യാന്‍ പോകുന്നത് നിര്‍മാതാവും നടനുമായ ആര്‍ കെ സുരേഷ് ആണ്. ചിത്രത്തിനായി മികച്ച മേക്കോവറാണ് സുരേഷ് നടത്തിയിരിക്കുന്നത്.

സിനിമയിലെ രണ്ട് ഗെറ്റപ്പുകള്‍ക്കായി 22 കിലോ ഭാരമാണ് സുരേഷ് കൂട്ടിയത്. 73 കിലോയില്‍ നിന്നും 95 കിലോയില്‍ അദ്ദേഹം എത്തി. തമിഴിലും ചിത്രം സംവിധാനം ചെയ്യുന്നത് എം. പത്മകുമാര്‍ ആണ്. പ്രമുഖ തമിഴ് സംവിധായകന്‍ ബാലയാണ് സിനിമ നിര്‍മ്മിക്കുന്നത്.

Read more

2018ല്‍ റിലീസായ വാണിജ്യസിനിമകളുടെ നാട്ടുനടപ്പുകളെ മറികടന്നു മികച്ച വിജയമായി മാറിയ ചിത്രമായിരുന്നു ജോസഫ്. 103 ദിവസമാണ് ജോസഫ് തിയേറ്ററുകളില്‍ ഓടിയത്. ഒന്നാംതരം അന്വേഷണാത്മക ത്രില്ലറായ ഈ ചിത്രത്തില്‍ ജോജു ജോര്‍ജ്ജ് എന്ന നടന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.