'എന്റെ തട്ടാന്‍ ഭാസ്‌ക്കരന്‍ ഇതും തട്ടും'; ശ്രീനിവാസന് ആശംസയുമായി രഘുനാഥ് പലേരി

ഹൃദയസംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീനിവാസന് ആശംസകളുമായി തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി. ‘എന്റെ തട്ടാന്‍ ഭാസ്‌കരന്‍ ഇതും തട്ടും. ആരോഗ്യവാനായി അടുത്ത മാലപണിയും’ രഘുനാഥ് പലേരി കുറിച്ചു.

1988 ല്‍ പുറത്തിറങ്ങിയ പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രമാണ് തട്ടാന്‍ ഭാസ്‌കരന്‍. ചിത്രത്തിന്റെ തിരക്കഥ രഘുനാഥ് പലേരിയുടേതാണ്. സത്യന്‍ അന്തിക്കാടാണ് ചിത്രത്തിന്റെ സംവിധായകന്‍.

മാര്‍ച്ച് 30നാണ് നെഞ്ചുവേദനയെ തുടര്‍ന്ന അദ്ദേഹത്തെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തി. തുടര്‍ന്ന് മാര്‍ച്ച് 31ന് ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി.

Read more

മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.