ലോകേഷിന്റെ കഥ രജനിക്ക് ഇഷ്ടമായില്ല, ഫൈറ്റുകള്‍ ഒഴിവാക്കണം..; മാറ്റങ്ങള്‍ നിര്‍ദേശിച്ച് രജനികാന്ത്

തലൈവരുടെ അവസാന ചിത്രം എന്ന നിലയില്‍ ആയിരുന്നു ‘തലൈവര്‍ 171’ ശ്രദ്ധ നേടിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും രജനികാന്ത് അവസാനമായി ചെയ്യുക എന്ന് സംവിധായകന്‍ മിഷ്‌കിന്‍ ആയിരുന്നു വെളിപ്പെടുത്തിയത്. എന്നാല്‍ പിന്നീട് തലൈവരുടെ രണ്ട് സിനിമകള്‍ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, ലോകേഷ് സിനിമയുമായി ബന്ധപ്പെട്ട ചില വാര്‍ത്തകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തലൈവര്‍ 171ന്റെ സ്‌ക്രിപ്റ്റ് വര്‍ക്ക് നേരത്തെ ആരംഭിച്ചിരുന്നു. എന്നാല്‍ വണ്‍ ലൈന്‍ ഇഷ്ടപ്പെട്ടെങ്കിലും ഇപ്പോള്‍ ഡെവലപ് ചെയ്ത കഥ രജനിക്ക് അത് ഇഷ്ടമായില്ല എന്നാണ് പുതിയ വാര്‍ത്ത.

കൂടാതെ ചിത്രത്തിന്റെ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്താനായി രജനികാന്ത് ലോകേഷിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഒരുപാട് വയലന്‍സ് നിറഞ്ഞ ആക്ഷന്‍ സീക്വന്‍സുകള്‍ ഒഴിവാക്കണമെന്ന് രജനികാന്ത് ലോകേഷിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

Read more

അതേസമയം, ആക്ഷന്‍ ത്രില്ലര്‍ ആയി എത്തുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലില്‍ ആരംഭിക്കും എന്നാണ് വിവരം. മയക്കുമരുന്ന് ഇല്ലാത്ത സിനിമയായിരിക്കും ഇതെന്ന് നേരത്തെ ലോകേഷ് പറഞ്ഞിരുന്നു. നിലവില്‍ ജ്ഞാനവേല്‍ ഒരുക്കുന്ന വേട്ടയ്യന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് രജനി ഇപ്പോള്‍.