രജനിക്ക് റെക്കോഡുകള്‍ നേടിക്കൊടുത്ത മോഹന്‍ലാല്‍ ചിത്രത്തിന്റെ റീമേക്ക്, കളക്ഷന്‍ കോടികള്‍; സൂപ്പര്‍ ഹിറ്റ് സിനിമ റീ റിലീസിന്

28 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രത്തിന്റെ റീമേക്ക് രജനികാന്തിന് നേടിക്കൊടുത്തത് ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ ആയിരുന്നു. ഇന്ത്യയില്‍ മാത്രമല്ല, അങ്ങനെ ജപ്പാനിലും റെക്കോഡ് കളക്ഷന്‍ ആയിരുന്നു ‘മുത്തു’ നേടിയത്. വര്‍ഷങ്ങള്‍ക്കിപ്പുറം ‘ആര്‍ആര്‍ആര്‍’ ആയിരുന്നു മുത്തുവിന്റെ റെക്കോര്‍ഡ് മറികടന്നത്.

മോഹന്‍ലാല്‍ ചിത്രം ‘തേന്മാവിന്‍ കൊമ്പത്തി’ന്റെ റീമേക്ക്് ആണ് ഈ ചിത്രം. 1995ല്‍ റിലീസ് ചെയ്ത ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്താന്‍ പോവുകയാണ്. മലയാളത്തില്‍ ശോഭന ആയിരുന്നു നായിക എങ്കില്‍ തമിഴില്‍ മീന ആയിരുന്നു നായിക. 28 വര്‍ഷത്തിന് ശേഷം ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്.

ചിത്രത്തിന്റെ തെലുങ്ക് വെര്‍ഷനാണ് റിലീസിന് ഒരുങ്ങുന്നത്. ഡിസംബര്‍ രണ്ടിന് ചിത്രം തിയേറ്ററിലെത്തും. ഇതുമായി ബന്ധപ്പെട്ട് ട്രെയ്‌ലറും റിലീസ് ചെയ്തിട്ടുണ്ട്. അന്ന് 40 കോടി രൂപയായിരുന്നു ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. കെ.എസ് രവികുമാര്‍ ആയിരുന്നു സംവിധാനം.

ശരത് ബാബു, രാധാ രവി, സെന്തില്‍, വടിവേലു, ജയഭാരതി, ശുഭശ്രീ, വിചിത്ര, തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അശോക് രാജന്‍ ഛായാഗ്രഹണം നിര്‍വഹിച്ചപ്പോള്‍ എഡിറ്റിംഗ് ചെയ്തത് കെ തനികാചലം ആണ്. എ ആര്‍ റഹ്‌മാന്‍ ആയിരുന്നു മുത്തുവിന്റെ സംഗീത സംവിധാനം.

Read more

ചിത്രത്തിലെ എല്ലാ പാട്ടുകളും തന്നെ ഹിറ്റ് ആകുകയും ഇന്നും അവയ്ക്ക് ആസ്വാദകര്‍ ഏറെയാണ്. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1994ല്‍ ആയിരുന്നു തേന്‍മാവിന്‍ കൊമ്പത്ത് റിലീസ് ചെയ്തത്. ഇന്നും മലയാളി പ്രേക്ഷകര്‍ ഏറെ ഇഷ്ടമുള്ള ചിത്രങ്ങളില്‍ ഒന്നാണ് തേന്‍മാവിന്‍ കൊമ്പത്ത്.