'ഉപാസനയെ പ്രണയത്തില്‍ വീഴ്ത്താമോ എന്ന് രാം ചരണ്‍ ചോദിച്ചിരുന്നു..'; താരത്തിന് എതിരെ മോശം പരാമര്‍ശം, യുവാവിന് എതിരെ ആക്രമണം

രാം ചരണിനും ഭാര്യ ഉപാസനയ്ക്കുമെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ യുവാവിന് നേരെ ആക്രമണം. രാം ചരണും ഉപാസനയും തന്റെ സുഹൃത്തുക്കളാണെന്ന് അവകാശപ്പെട്ട് സുനിഷ്ഠ് എന്നൊരു യുവാവ് രംഗത്തെത്തിയിരുന്നു. ഇയാളെ രാം ചരണിന്റെ ആരാധകര്‍ ആക്രമിക്കുകയായിരുന്നു.

”ഉപാസന എന്റെ സുഹൃത്താണ്. ഉപാസനയ്ക്ക് ഓഡി ഇലക്ടിക് കാറുണ്ട്. അതില്‍ ഞങ്ങള്‍ ഗോവയിലേക്ക് പോയിരുന്നു. രാം ചരണും എന്റെ സുഹൃത്താണ് ഒരിക്കല്‍ രാം ചരണ്‍ എന്നോട് വെറുതെ ചോദിച്ചു, ഉപാസനയെ പ്രണയത്തില്‍ വീഴ്ത്താമോ എന്ന്..” എന്നിങ്ങനെ പറയുന്ന വീഡിയോയാണ് ഇയാള്‍ പങ്കുവച്ചത്.

ഇതിന് ഏറെ വിമര്‍ശനങ്ങളും ട്രോളുകളും ലഭിച്ചിരുന്നു. യുവാവിന്റെ ഫ്‌ളാറ്റിന് പുറത്തുവച്ച് രാംചരണ്‍ ഫാന്‍സ് കൈയ്യേറ്റം ചെയ്യുകയായിരുന്നു. രാം ചരണിനോടും ഉപാസനയോടും മാപ്പ് പറയണം എന്നാവശ്യപ്പെട്ടാണ് അതിക്രമം. ഇയാളെ ഒരു കൂട്ടം ഫാന്‍സ് കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്.

Read more

ഇതിന് പിന്നാലെ ഇയാളെക്കൊണ്ട് മാപ്പ് പറയിപ്പിക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ ഒരാളെ കായികപരമായി നേരിടുന്നത് ശരിയല്ലെന്ന് പറഞ്ഞും ചിലര്‍ രംഗത്തെത്തുന്നുണ്ട്. ഒപ്പം തന്നെ ഇത്തരം കാര്യത്തിന് നിയമപരമായ നടപടിയാണ് വേണ്ടത് എന്നാണ് പലരും പറയുന്നത്.