'താന്‍ സംവിധാനം ചെയ്ത രണ്ടു സിനിമകളിലും ഈ ചിരി ഉണ്ടായിരുന്നില്ല'; വിമര്‍ശകന് മറുപടി നല്‍കി പിഷാരടി

സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ഇണങ്ങിയ സരസമായ ക്യാപ്ഷന്‍ നല്‍കുന്നതില്‍ രമേശ് പിഷാരടിയ്ക്ക് ഒരു പ്രത്യേക കഴിവാണ്. സ്വയമേ ട്രോളിയും മറ്റുമുള്ള പിഷാരടിയുടെ ഇത്തരം പോസ്റ്റുകള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള പിഷാരടിയുടെ ഒരു പോസ്റ്റും അതിന് വിമര്‍ശനവുമായി എത്തിയ ആള്‍ക്ക് താരം നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

“ചിരിയാണ് സാറേ ഞങ്ങളുടെ മെയിന്‍…” എന്ന തലക്കെട്ടോടെ കുഞ്ചാക്കോ ബോബന്‍, കൃഷ്ണ ശങ്കര്‍, സംവിധായകന്‍ ജിസ് ജോയി എന്നിവര്‍ക്കൊപ്പം ചിരി പങ്കിടുന്ന ചിത്രമായിരുന്നു രമേഷ് പിഷാരടി പോസ്റ്റ് ചെയ്തതത്. നിരവധി പേരാണ് പിഷാരടിയുടെ പോസ്റ്റിന് കമന്റുമായി എത്തിയത്. എന്നാല്‍ അതില്‍ ഒരു കമന്റ് പിഷാരടി സംവിധാനം ചെയ്ത സിനിമകളെക്കുറിച്ച് ആയിരുന്നു.

Image may contain: 4 people, people smiling

Read more

“പക്ഷേ താന്‍ സംവിധാനം ചെയ്ത രണ്ടു സിനിമകളിലും ഈ ചിരി ഉണ്ടായിരുന്നില്ല” എന്നായിരുന്നു ആ കമന്റ്. അതിന് വ്യക്തമായ മറുപടി നല്‍കി പിഷാരടി തന്നെ എത്തി. “അവിടെ ചിരി അല്ലാര്‍ന്നു മെയ്ന്‍” എന്നാണ് മറുപടിയായി പിഷാരടി കുറിച്ചത്. മമ്മൂട്ടി നായകനായെത്തിയ ഗാനഗന്ധര്‍വ്വനാണ് പിഷാരടിയുടെ സംവിധാനത്തില്‍ അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം.