‘വാരിസി’ല്‍ കാര്യമായി ചെയ്യാന്‍ ഒന്നുമില്ലായിരുന്നുവെന്ന് നടി രശ്മിക മന്ദാന. ചിത്രം തിരഞ്ഞെടുത്തത് എന്തിനാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടി. വിജയ്ക്കൊപ്പം അഭിനയിക്കാന്‍ വേണ്ടി മാത്രമാണെന്നും അദ്ദേഹത്തിന്റെ ഒരു വലിയ ആരാധിക ആണ് താനെന്നും നടി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് നടി ഈക്കാര്യം പറഞ്ഞത്.
‘എനിക്ക് രണ്ട് പാട്ടുകളേ ഉള്ളൂ എന്ന് അറിഞ്ഞിട്ടും ഞാന്‍ ആ സിനിമ ചെയ്തുവെന്നത് എന്റെ മാത്രം തിരഞ്ഞെടുപ്പായിരുന്നു. രണ്ട് പാട്ടുകളല്ലാതെ ചെയ്യാനൊന്നുമില്ലെന്ന് ഞാന്‍ വിജയ് സാറിനോട് പറയുമായിരുന്നു. പക്ഷേ ആ സിനിമ ചെയ്യും എന്ന ബോധപൂര്‍വമായ തീരുമാനത്തിന് കാരണം വിജയ് സാറിനൊപ്പം പ്രവര്‍ത്തിക്കാനാകും എന്നതായിരുന്നു.
വളരെക്കാലമായി ഞാന്‍ ആരാധിക്കുന്ന ഒരാളാണ് അദ്ദേഹം എന്നതും അതിന്റെ കാരണമാണ്’, എന്ന് രശ്മിക മന്ദാന പറഞ്ഞു. വാരിസ്’ ഏഴ് ദിവസത്തിനുള്ളില്‍ 210 കോടി രൂപയിലധികം നേടിയിരിക്കുന്നുവെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
Read more
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ അദ്ദേഹം തന്നെയാണ്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങിയ വന്‍ താരനിര പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. കാര്‍ത്തിക് പളനി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എസ് തമനാണ്.